26.9 C
Kollam
Thursday, October 6, 2022
spot_img

പ്രകൃതിക്കൊപ്പം ശരണം വിളി : പുണ്യം പൂങ്കാവനത്തിന് 10 വർഷം

സ​​ന്നി​​ധാ​​നം: ശ​​ബ​​രി​​മ​​ല​​യെ മാ​​ലി​​ന്യ മു​​ക്ത​​മാ​​ക്കി സം​​ര​​ക്ഷി​​ക്കാ​​ൻ ആ​​വി​​ഷ്ക​​രി​​ച്ച പു​​ണ്യം പൂ​​ങ്കാ​​വ​​നം പ​​ദ്ധ​​തി​​ക്ക് പ​​ത്തു വ​​യ​​സ്.  ശ​​ബ​​രി​​മ​​ല​​യെ ശു​​ചി​​യാ​​യി സൂ​​ക്ഷി​​ക്കു​​ക, തീ​​ര്‍ഥാ​​ട​​ന​​കാ​​ല​​ത്ത് ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന പ്ലാ​​സ്റ്റി​​ക് അ​​ട​​ക്ക​​മു​​ള്ള മാ​​ലി​​ന്യ വ​​സ്തു​​ക്ക​​ള്‍ പ്ര​​കൃ​​തി​​ക്ക് ഹാ​​നി​​ക​​ര​​മാ​​കു​​ന്ന​​ത് ത​​ട​​യു​​ക തു​​ട​​ങ്ങി​​യ ല​​ക്ഷ്യ​​ങ്ങ​​ളു​​മാ​​യാ​​ണു 2011ൽ ​​ഐ​​ജി പി. ​​വി​​ജ​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്.  കാ​​ന​​ന​​പാ​​ത​​യി​​ലും വ​​ന​​മേ​​ഖ​​ല​​യി​​ലും ഒ​​രു നി​​യ​​ന്ത്ര​​ണ​​വു​​മി​​ല്ലാ​​തെ പ്ലാ​​സ്റ്റി​​ക് ഉ​​ൾ​​പ്പെ​​ടെ മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ലി​​ച്ചെ​​റി​​യു​​ന്ന കാ​​ല​​മാ​​യി​​രു​​ന്നു അ​​ത്. പ​​ത്തു വ​​ര്‍ഷം കൊ​​ണ്ട് അ​​തി​​ൽ വ​​ലി​​യൊ​​രു മാ​​റ്റം കൊ​​ണ്ടു​​വ​​രാ​​നാ​​യി.  

പു​​ണ്യം പൂ​​ങ്കാ​​വ​​നം:പ്ലാ​​സ്റ്റി​​ക് അ​​ട​​ക്ക​​മു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ള്‍ വ​​ന​​മേ​​ഖ​​ല​​യി​​ലെ ആ​​വാ​​സ വ്യ​​വ​​സ്ഥ​​യ്ക്ക് ഭീ​​ഷ​​ണി സൃ​​ഷ്ടി​​ക്കു​​ന്നു​​വെ​​ന്ന ബോ​​ധം തീ​​ര്‍ഥാ​​ട​​ക​​രി​​ലേ​​ക്കു പ​​ക​​രു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം.  അ​​ത് പ്രാ​​വ​​ര്‍ത്തി​​ക​​മാ​​ക്കാ​​ന്‍ പു​​ണ്യം പൂ​​ങ്കാ​​വ​​നം പ്ര​​വ​​ര്‍ത്ത​​ക​​ര്‍ക്ക് ക​​ഴി​​ഞ്ഞു. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ആ​​യി​​ര​​ത്തി​​ല്‍ പ​​രം ക്ഷേ​​ത്ര​​ങ്ങ​​ളി​​ലേ​​ക്കു കൂ​​ടി പ​​ദ്ധ​​തി  വ്യാ​​പി​​പ്പി​​ക്കാ​​നു​​മാ​​യെ​​ന്ന​​തി​​ൽ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം കു​​റി​​ച്ച വി​​ജ​​യ​​ന് അ​​ഭി​​മാ​​നി​​ക്കാം. ചി​​ല ക്രി​​സ്ത്യ​​ന്‍ പ​​ള്ളി​​ക​​ളും പ​​ദ്ധ​​തി ഏ​​റ്റെ​​ടു​​ത്തു​​വെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.  വി​​ഭി​​ന്ന​​മാ​​യ വ​​ഴി​​യി​​ലൂ​​ടെ:യേ​​ശു​​ദാ​​സ് പാ​​ടി​​യ പ​​ഴ​​യ അ​​യ്യ​​പ്പ ഭ​​ക്തി ഗാ​​ന​​ത്തി​​ലെ വ​​രി​​ക​​ള്‍ പോ​​ലെ.. ഖേ​​ദ​​മേ​​കും ദീ​​ര്‍ഘ​​യാ​​ത്ര ഭീ​​തി​​യേ​​കും വ​​ന​​യാ​​ത്ര “ക​​ല്ലും മു​​ള്ളും കു​​സു​​മ​​ങ്ങ​​ള്‍കാ​​ന​​ന​​ങ്ങ​​ള്‍ പൂ​​വ​​ന​​ങ്ങ​​ള്‍വ​​ന്യ​​മൃ​​ഗ​​സ​​ഞ്ച​​യ​​ങ്ങ​​ള്‍ വ​​ഴി​​കാ​​ട്ടി​​ക​​ള്‍” എ​​ന്ന​​താ​​യി​​രു​​ന്നു പ​​ണ്ട​​ത്തെ ശ​​ബ​​രി​​മ​​ല കാ​​ന​​ന​​പാ​​ത. അ​​ന്ന് ഭ​​ക്ത​​ര്‍ക്ക് പ്ലാ​​സ്റ്റി​​ക് ഒ​​രു വി​​ല്ല​​നാ​​യി​​രു​​ന്നി​​ല്ല. ഇ​​ന്ന​​ത​​ല്ല സ്ഥി​​തി. അ​​തു​​കൊ​​ണ്ട് ത​​ന്നെ ശ​​ബ​​രി​​മ​​ല​​യി​​ല്‍ വി​​ഭി​​ന്ന​​മാ​​യ വ​​ഴി​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഈ ​​പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത്. മാ​​ലി​​ന്യ നി​​ര്‍മാ​​ര്‍ജ​​നം എ​​ന്ന​​ത് ഒ​​രു വി​​ഭാ​​ഗം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക​​ട​​മ മാ​​ത്ര​​മാ​​ണെ​​ന്ന ഒ​​രു ചി​​ന്ത ഉ​​ണ്ടാ​​യി​​രു​​ന്ന സ​​മ​​യം തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കൊ​​പ്പം ശ​​ബ​​രി​​മ​​ല ഡ്യൂ​​ട്ടി​​ക്കാ​​യി എ​​ത്തു​​ന്ന വി​​വി​​ധ സ​​ര്‍ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​രും പൊ​​ലീ​​സു​​കാ​​രും അ​​യ്യ​​പ്പ​​സേ​​വാ​​സം​​ഘം പ്ര​​വ​​ര്‍ത്ത​​ക​​രും ഭ​​ക്ത​​രും കൂ​​ടി.ഒ​​പ്പം പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ രൂ​​പീ​​ക​​രി​​ച്ച ശ​​ബ​​രി​​മ​​ല സാ​​നി​​റ്റേ​​ഷ​​ന്‍ സൊ​​സൈ​​റ്റി പ്ര​​വ​​ര്‍ത്ത​​ക​​രും. ഊ​​ഴ​​മ​​നു​​സ​​രി​​ച്ച് അ​​വ​​ര്‍ ശ​​ബ​​രി​​മ​​ല​​യി​​ൽ കു​​മി​​ഞ്ഞു​​കൂ​​ടു​​ന്ന മാ​​ലി​​ന്യം നീ​​ക്കി. ഇ​​തോ​​ടെ പു​​ണ്യം പൂ​​ങ്കാ​​വ​​നം പ​​ദ്ധ​​തി വേ​​റി​​ട്ട ത​​ല​​ത്തി​​ലാ​​യി. 

തീ​​ര്‍ഥാ​​ട​​ക​​ര്‍ക്കു​​ള്ള ബോ​​ധ​​വ​​ത്ക്ക​​ര​​ണ​​ത്തി​​ലൂ​​ടെ ത​​ന്നെ​​യാ​​ണ് പ​​ദ്ധ​​തി ഈ ​​വ​​ലി​​യ നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. തീ​​ര്‍ഥാ​​ട​​ന​​ത്തി​​ല്‍ പ്ളാ​​സ്റ്റി​​ക് പൂ​​ര്‍ണ​​മാ​​യും ഉ​​പേ​​ക്ഷി​​ക്കു​​ക, തീ​​ര്‍ഥാ​​ട​​നം പൂ​​ര്‍ത്തി​​യാ​​കു​​മ്പോ​​ള്‍ കൈ​​വ​​ശം അ​​ധി​​കം വ​​രു​​ന്ന​​വ ശ​​ബ​​രി​​മ​​ല​​യി​​ല്‍ ഉ​​പേ​​ക്ഷി​​ക്കാ​​തെ ഭ​​ക്ത​​ര്‍ തി​​രി​​കെ കൊ​​ണ്ടു​​പോ​​കു​​ക എ​​ന്ന് തു​​ട​​ങ്ങി​​യ നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ഭ​​ക്ത​​ര്‍ പാ​​ലി​​ക്കു​​വാ​​ന്‍ തു​​ട​​ങ്ങി. തെ​​റ്റി​​ക്കു​​ന്ന​​വ​​രെ മ​​ന​​സി​​ലാ​​ക്കി വി​​ടാ​​നും പ​​ദ്ധ​​തി കൊ​​ണ്ട് സാ​​ധി​​ച്ചു. ‘സ​​ന്നി​​ധാ​​ന​​ത്ത് സ്വാ​​മി അ​​യ്യ​​ന് നി​​ത്യ​​പൂ​​ജ​​യ്ക്കാ​​വ​​ശ്യ​​മാ​​യ അ​​ത്യാ​​വ​​ശ്യം പൂ​​ജാ​​പു​​ഷ്പ​​ങ്ങ​​ള്‍ ഇ​​ന്ന് ഭ​​സ്മ​​ക്കു​​ള​​ത്തി​​ന് എ​​തി​​ര്‍വ​​ശ​​ത്തു​​ള്ള സ്ഥ​​ല​​ത്ത് പു​​ണ്യം പൂ​​ങ്കാ​​വ​​നം അം​​ഗ​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള പൂ​​ന്തോ​​ട്ട​​ത്തി​​ല്‍ ല​​ഭി​​ക്കും. കൂ​​ടാ​​തെ പ​​മ്പ, നി​​ല​​യ്ക്ക​​ല്‍, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പു​​ണ്യം പൂ​​ങ്കാ​​വ​​ന​​ത്തി​​ന്‍റെ സു​​ഗ​​ന്ധം പ​​ര​​ക്കു​​ന്നു.കേ​​ര​​ള​​ത്തി​​ല്‍ ന​​മ്മു​​ടെ പൈ​​തൃ​​ക​​സ്വ​​ത്തു​​ക്ക​​ളാ​​യ കു​​ള​​ങ്ങ​​ളും കാ​​വു​​ക​​ളും യാ​​തൊ​​രു​​വി​​ധ മാ​​ലി​​ന്യ​​വു​​മി​​ല്ലാ​​തെ കാ​​ത്തു സൂ​​ക്ഷി​​ക്കു​​ന്ന​​തി​​ന് പു​​തി​​യ ത​​ല​​മു​​റ മു​​ന്തി​​യ പ​​രി​​ഗ​​ണ​​ന ന​​ല്‍ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ശ​​ബ​​രി​​മ​​ല ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​രു​​ടെ ആ​​ഗ്ര​​ഹം. അ​​ത് നി​​റ​​വേ​​റു​​മെ​​ന്ന പ്ര​​ത്യാ​​ശ​​യി​​ലാ​​ണ് ഈ ​​പ​​ത്താം വ​​ര്‍ഷ​​ത്തി​​ല്‍ പു​​ണ്യം പൂ​​ങ്കാ​​വ​​നം.പ​​ത്താം വ​​ര്‍ഷ​​ത്തി​​ല്‍ സ​​ന്നി​​ധാ​​ന​​ത്ത് ന​​ട​​ന്ന ആ​​ഘോ​​ഷ ച​​ട​​ങ്ങി​​ല്‍ എം.​​എ​​ല്‍. എ​​മാ​​രാ​​യ അ​​ഡ്വ. പ്ര​​മോ​​ദ് നാ​​രാ​​യ​​ണ്‍, അ​​ഡ്വ. കെ.​​യു ജ​​നീ​​ഷ് കു​​മാ​​ര്‍, തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സം ബോ​​ര്‍ഡ് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. കെ. ​​അ​​ന​​ന്ത​​ഗോ​​പ​​ന്‍, ബോ​​ര്‍ഡ് അം​​ഗ​​ങ്ങ​​ളാ​​യ പി.​​എം ത​​ങ്ക​​പ്പ​​ന്‍, അ​​ഡ്വ. മ​​നോ​​ജ് ച​​ര​​ളേ​​ല്‍, ശ​​ബ​​രി​​മ​​ല ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​ര്, സ്പെ​​ഷ്യ​​ല്‍ ക​​മ്മി​​ഷ​​ണ​​ര്‍ എം. ​​മ​​നോ​​ജ്, എ​​ഡി​​ജി​​പി എ​​സ്. ശ്രീ​​ജി​​ത്ത്, സ​​ന്നി​​ധാ​​നം പൊ​​ലീ​​സ് ക​​ണ്‍ട്രോ​​ള​​ര്‍ എ.​​ആ​​ര്‍. പ്രേം ​​കു​​മാ​​ര്‍, ശ​​ബ​​രി​​മ​​ല എ​​ക്സി​​ക്യൂ​​ട്ടി​​വ് ഓ​​ഫി​​സ​​ര്‍ കൃ​​ഷ്ണ​​കു​​മാ​​ര്‍ വാ​​ര്യ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles