24.9 C
Kollam
Sunday, September 25, 2022
spot_img

പോലീസ് ഗായകന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ റേഞ്ച് ഡി.ഐ.ജി വീട്ടിലെത്തി

അകാലത്തിൽ വേർപ്പെട്ട സഹപ്രവർത്തകന്റെ നിരാലംബമായ കുടുബത്തിന് ആശ്വാസമേകാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി മുളങ്കാടകത്തെ വീട്ടിലെത്തി. കഴിഞ്ഞ ജനുവരി ഏഴിന് ഇരുമ്പ് പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പോലീസിലെ അതുല്യകലാകാരനായ എ.സുരേഷ്കുമാറിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാനാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി ഐ.പി.എസ് എത്തിയത്. മുളങ്കാടകം ക്ഷേത്രത്തിന് പുറകിലുളള സുരേഷിന്റെ വീട്ടിലെത്തിയ ഡി.ഐ.ജി പ്രായമായ മാതവിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. സുരേഷിന്റെ സഹോദരനോടും ഭാര്യയോടും മക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡി.ഐ.ജി കുടുംബത്തിനെ ആശ്വസിപ്പിക്കുന്നതിനായി ഒരു മണിക്കൂറോളം സുരേഷിന്റെ കുടുംബത്തിനൊപ്പം ചിലവഴിച്ചു. ഡി.ഐ.ജിക് ഒപ്പം ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി.ഐ.പി.എസ്, അസിസ്റ്റന്റ് കമ്മീഷണർമാരായ എസ്.നാസറുദ്ദീൻ, ജി.ഡി.വിജയകുമാർ, ബി.ഗോപകുമാർ, ഇൻസ്പെക്ടർമാരായ ആർ.രതീഷ്, ഷെഫീക്, തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. പോലീസ് ഗായകസദസിലെ നിത്യ സാന്നിദ്ധ്യമായിരുന്ന സുരേഷ്കുമാറിന്റെ കുടുംബത്തിന് ഡി.ഐ.ജിയുടെ സന്ദർശനം ആശ്വാസമായി

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles