30.9 C
Kollam
Tuesday, August 3, 2021
spot_img

പോലീസിനെ കണ്ട് ഭയന്നോടിയ 16 കാരൻ മരിച്ച നിലയിൽ 

പാലക്കാട് : പോലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. മൂന്ന് കൂട്ടുകാര്‍ ചേര്‍ന്ന് ബൈക്കില്‍ പോകുന്നതിനിടെ പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ പിടികൂടിയെങ്കിലും ആകാശ് ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവരെ വീട്ടില്‍ വിട്ടയയ്ക്കുകയുമുണ്ടായി.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടിച്ച ബൈക്കിലാണ് വിദ്യാര്‍ത്ഥികള്‍ ചുറ്റിനടന്നത് എന്ന് പോലീസ് പറയുന്നു 

Related Articles

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles