25.5 C
Kollam
Sunday, September 25, 2022
spot_img

പോരുവഴി പെരുവിരുത്തി മലനട 

എഴുത്തും ചിത്രവും: സുരേഷ് ചൈത്രം

തെക്കൻ കേരളത്തിൽ കുറവരുടേതായി മാത്രം കാണപ്പെടുന്ന ആയിരത്തിലധികം ആരാധന ഇടങ്ങളിൽ പകുതിയിലധികവും അറിയപ്പെടുന്നത് മലനടകൾ എന്ന പേരിലാണ്. ഏകദേശം 500 ഓളം മലനടകൾ തെക്കൻ കേരളത്തതിൽ ഇന്നു നിലനിൽക്കുന്നു. അപ്പൂപ്പൻ എന്ന ആരാധനാ മൂർത്തിയെ ആരാധിക്കുന്ന ഇടമാണ് പോരുവഴി പെരുവിരുത്തി മലനട. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു പെരുവിരുത്തി മലനട ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമാണ്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും ഏഴ് കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ്ക്ഷേത്രനിയന്ത്രണം.  കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മറ്റുകൗരവപ്രമുഖരുടെയും  മലനട  ക്ഷേത്രങ്ങളുണ്ട്. 

ക്ഷേത്രത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ വനങ്ങളിലുണ്ടാവാമെന്നു കരുതി പാണ്ഡവരെ തേടിയെത്തിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തവരായ അവർക്ക് കുറവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചുവെന്നും ആണ്  പ്രചാരം സിദ്ധിച്ച കഥ. നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. മലയുടെ മുകളിലുള്ള നട എന്നതിനാലാണ് ഈ പേര് വന്നത് വിഗ്രഹങ്ങളോ ശ്രീകോവിലോ ഈ ക്ഷേത്രത്തിലില്ല 1990 ലെ വെടിക്കെട്ട് ദുരന്തത്തിനു ശേഷം മത്സരക്കമ്പം നിരോധിക്കപ്പെ ക്ഷേത്രമാണ് മലനട പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകൾ. ഇവിടുത്തെ മത്സരക്കമ്പവും ഏറെ പ്രശസ്തമായിരുന്നു.

മീനമാസത്തിലാണ്‌ മലനടിയിലെ പ്രസിദ്ധമായ മലക്കുട മഹോത്സവം. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറും. ഉത്സവനാളിലെ കെട്ടുകാഴ്ചകളിൽ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌.  ഇടയ്ക്കാട്‌ കരക്കാർക്ക്‌ ഈ വലിയ എടുപ്പുകാള. മലനട അപ്പൂപ്പന്റെ ഇഷ്ടദാനം കെട്ടുകാളയാണ്. തിളങ്ങുന്ന കണ്ണുകളും വാശിയും വീറും വടിവൊത്ത ശരീരപ്രകൃതിയുമുള്ള എടുപ്പുകാള ഏവരേയും ആകർഷിക്കുന്നു.ഇരുപത്തിഒന്നേകാൽ കോൽ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത്‌ കുന്നിൽ മുകളിലൂടെ വലംവയ്ക്കുന്നതുകാണാനും  ലക്ഷങ്ങളാണ് ഇവിടെയെത്തുന്നത് ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താതാഴെ ചെളിനിറഞ്ഞ വയലിൽ ഇറങ്ങിചെന്ന്‌ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും

ഉത്സവദിനം മുരവുകണ്ടത്തിൽ  ഒത്തുചേരുന്ന കാളകളും എടുപ്പുകുതിരകളും മലയൂരാളീയായ മലനട അപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു ചെളിക്കണ്ടത്തിൽ കത്ത് നിൽക്കുന്ന കാഴ്ചതന്നെ അപൂർവ്വതയാണ് മലയടിവാരവും മുകൾ പ്പരപ്പും നിറഞ്ഞു നിൽക്കുന്ന  ജനസമുദ്രം വല്ലാത്തൊരു കാഴ്ച്ചയാണ്  പൂജാരി വലിയകാളയെ അനുഗ്രഹിക്കുന്നതോടെ മലകയറാൻ കെട്ടുകാഴ്ചകൾ മലകയറിത്തുടങ്ങും . ക്ഷേത്രസന്നിധാനത്തിലെ ആൽത്തറയിലും തടികൊണ്ട് നിർമ്മിച്ച കാളയെക്കാണാം . വിശ്വാസികൾ ഇവിടെയെത്തുമ്പോൾ നേർച്ചയായി തടിയിൽ നിർമ്മിച്ച കാളരൂപം നൽകുന്നതും ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. മറ്റൊരു പ്രധാനന്യം  ഇരുപത്തൊന്നേക്കാൽ എടുപ്പുകുതിരയാണ്. ആറു കരകളിൽ നിന്നായി ഇവയെ അണിയിച്ചൊരുക്കി കൊണ്ടുവരുന്നു. മുരവുകണ്ടത്തിൽ തയ്യാറായി നിൽക്കുന്ന എടുപ്പുകുതിരകളെ ആർപ്പുവിളികളോടെ നൂറുകണക്കിലാളുകൾ തോളിലേറ്റുന്നു.അപ്പൂപ്പന്റെ അനുഗ്രഹം കൂടിയായാൽ മല താനെ കയറുന്നു എന്നും ആരും ക്ഷീണിക്കാതരാകുന്നില്ല എന്നുമാണ് വിശ്വാസംപന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനയും പ്രശസ്തമാണ്. വേല സമുദായത്തിൽപ്പെട്ടവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കും. ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത്‌ ഉരുളുന്ന പള്ളിപ്പാന ചടങ്ങ്‌ കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ്‌ അനുസ്മരിക്കുന്നത്‌. രണ്ടായിരത്തിലാണ്‌ ഇവിടെ ഒടുവിലത്തെ പള്ളിപ്പാന നടന്നത്‌. See More videos…..

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles