26.1 C
Kollam
Friday, May 20, 2022
spot_img

പോരുകോഴികളുടെ പെരുമയിൽ അമ്പലംകുന്ന് മുത്താരംകുന്ന് ഗ്രാമം 

സുരേഷ് ചൈത്രം 

ഓയൂർ: കർഷകഗ്രാമങ്ങളിലെ തമിഴർക്കും കിഴക്കന്‍ പാലക്കാട്ടുകാർക്കും കോഴിപ്പോര് അഭിമാനവും ആവേശവുമാണ്. കർഷകഗ്രാമങ്ങളിലാണ് സാധാരണയായി കോഴിപ്പോര് നടക്കാറുള്ളത്. ഇന്ന് നിരോധനമൊക്കെ നിലവിൽ ഉണ്ടെങ്കിലും കൗതുകത്തിനായി കോഴിയെ വളർത്തുന്നവർ ധരാളമുണ്ട്. ഈ ആവേശത്തിന്റെ കൗതുകത്തിന് മൂര്‍ച്ച കൂട്ടാന്‍ ആൾക്കാർ തേടിയെത്തുന്ന ഒരു സ്ഥലമുണ്ട് തെക്കൻ കേരളത്തില്‍. കൊല്ലം ജില്ലയിലെ അമ്പലംകുന്ന് മുത്താരംകുന്ന് കാർത്തികയിൽ അബീഷ് കൊട്ടാരക്കരയുടെ വീടാണത്. കോഴിപ്പോരിന്പാകമായ പടക്കുതിരയെ പ്പോലെ തല  ഉയർത്തിനിൽക്കുന്ന കോഴിയുടെ ശൗര്യവും ആഢ്യത്തവും നോക്കി മോഹവിലയില്‍ വാങ്ങാന്‍ ഇവിടെ എത്തുന്നത്  തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോഴി പ്പോരുകാരാണ്. 

ഒരു പഴനിയാത്രയ്ക്കിടെ മധുര മാർക്കറ്റിൽ പോരുകോഴികളെ വിൽക്കുന്നത് കണ്ടു കൗതുകം തോന്നിയാണ് അബീഷ് പിന്നീട് കോഴിപ്പോരിന് ആവശ്യമായ കോഴികളെ വിരിയിച്ച് നല്‍കുന്ന കച്ചവടതന്ത്രത്തിലേയ്ക്ക് എത്തിച്ചേരുന്നത്. പത്ത് വര്‍ഷമായി പോരുകോഴികളെ അബീഷ് വളർത്താൻ തുടങ്ങിയിട്ട്. ഇപ്പോള്‍ മികച്ച വരുമാന മാര്‍ഗമായി പോരുകോഴി വളര്‍ത്തലിനെ അഭീഷ് മാറ്റിയിരിക്കുന്നു. ലക്ഷണമൊത്ത പൂവനും പിടയുമായ  പോരുകോഴികളെ വാങ്ങി സങ്കര ഇനത്തിലുള്ള കുഞ്ഞുങ്ങളെ വിരിയിച്ചെടുത്താണ് അബീഷ് വിപണനം നടത്തുന്നത്    അമ്പലംകുന്ന് മുത്താരംകുന്നിലെ വീരസീൽ ഫാമിൽ പോരുകോഴികളെ കാണാനും ധാരാളം പേർ എത്തുന്നുണ്ട് ഇവയുടെ കാഴ്ചയും കൗതുകമുള്ളതു തന്നെയാണ് പ്രതിരോധശേഷി കൂടിയതും ആക്രമണശക്തി ഉള്ളതുമായ വെത്ത്കാല്‍ ഇനത്തിലുള്ള കോഴികളെയുമാണ് ഇവിടെ നിലവില്‍ പരിപാലിക്കുന്നത്. തമിഴ് ഗ്രാമങ്ങളിൽ ഇപ്പോഴും ജെല്ലിക്കെട്ട് പോലെയുള്ള വലിയൊരു വാശിയേറിയ മത്സരം തന്നയാണ് കോഴിപ്പോര് കോഴികളുടെ വെത്ത്കാല്‍ രാകി കൂര്‍പ്പിച്ചാണ് കോഴിപ്പോരിന് ഉപയോഗിക്കുന്നത്.

അബീഷിന്റെ പക്കല്‍ വെത്ത് കാല്‍ ഇനത്തിലുള്ള 58 പൂവന്‍ കോഴികളും 110 പിടകോഴികളും പിന്നെ ഇവയില്‍നിന്നും വിരിയിച്ചെടുത്ത കുഞ്ഞുങ്ങളും ഉണ്ട്. ഇവയ്ക്കായി പ്രത്യേകം കോണ്‍ക്രീറ്റ് കൂട്, വലക്കൂട് സംവിധാനങ്ങളും തയ്യാറാക്കിയിരിക്കുന്നു. വെത്ത്കാലില്‍ തന്നെ റാംപൂരി, ഷാമോ, കുക്കീന്‍, മഡഗാസ്‌കര്‍ എന്നീ വിഭാഗങ്ങള്‍ ഉണ്ട്. പോര് കോഴികള്‍ ആയതിനാല്‍ പൂവന്മാരെ ഒരുമിച്ചിടാന്‍ സാധിക്കില്ല. ഒരു പൂവനെയും ഒരു പിടയും എന്ന തരത്തിലാണ് കൂട്ടില്‍ ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. ഗോതമ്പും അരിയും വേവിച്ചും കുതിര്‍ത്തും ഒപ്പം വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങളുമാണ് തീറ്റ. 8 കിലോ വരുന്ന കോഴികള്‍ വരെ അബീഷിന്റെ പക്കലുണ്ട്. 

400 രൂപ മുതല്‍ മുകളിലോട്ടു വിലയിലുള്ള കോഴികള്‍ ഇവിടെ ലഭ്യമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് കോഴിയെ ബോധിച്ചാല്‍  അവർ 1000 മുതല്‍ 2000 രൂപവരെ നല്‍കി കോഴിക്കുഞ്ഞുങ്ങളെ വാങ്ങും പിന്നീട് മാസങ്ങൾ നീളുന്ന പരിശീലനം നല്‍കിയാണ് കോഴികളെ കൊത്തു കോഴിയാക്കി പരുവപ്പെടുത്തുന്നത്. ഏതായാലും ചില സിനിമകളിൽ കണ്ട കോഴിപ്പോരുകൾ നമ്മൾ മറക്കാറില്ല അതുപോലെയാണ് അബീഷിന്റെ ഫാമിലെ പോരുകോഴികളും നമുക്ക് കൗതുകത്തോടെമാത്രമേ അവയെ നോക്കി നില്ക്കാൻ കഴിയു   

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles