കോട്ടയം: പൊൻകുന്നം കെവിഎം ജംഗ്ഷനിൽ സ്കൂട്ടർ ലോറിയ്ക്കടി യിൽപെട്ട് യുവതി മരിച്ചു. കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ കെവിഎംഎസ് ആശുപത്രിയിൽ നഴ്സായ അമ്പിളി രാവിലെ ജോലിയ്ക്കായി ആശുപത്രിയിലേയ്ക്ക്പോകും വഴിയാണ് സംഭവം.
ലോറിയ്ക്ക് അടിയിൽപെട്ട അമ്പിളി സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചു. പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന അമ്പിളിയുടെ സ്കൂട്ടർ ജംഗ്ഷനിൽ തിരിക്കുന്നതിനിടെ ഇതേ ദിശയിൽ തന്നെ വന്ന ലോറിതട്ടുകയായിരുന്നു. റോഡിലേക്കു മറിഞ്ഞ അമ്പിളി ഈ ലോറിക്കടിയിൽപെട്ട് മരിച്ചു. മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആറ് മാസം മുമ്പാണ് അമ്പിളി കെവിഎംഎസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭർത്താവ് സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മക്കൾ: അപർണ, ശിൽപ.