26.9 C
Kollam
Monday, July 26, 2021
spot_img

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് മാനേജര്‍ മരിച്ചു

മരണപ്പെട്ട അര്‍ബന്‍ ബാങ്ക് മാനേജർ സുമ

അഞ്ചാലുംമൂട്: തീകൊളുത്തി ആത്മഹത്യയ്ക്ക ശ്രമിച്ച്  പൊളളലേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് മാനേജര്‍ മരിച്ചു. ശക്തികുളങ്ങര അര്‍ബന്‍ ബാങ്ക് മാനേജർ സാമ്പ്രാണിക്കോടി വൃന്ദാവനത്തില്‍ സുമ (56) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു വീടിനു മുന്നിലെ തെങ്ങിന്‍ചുവട്ടില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് പുറത്തെത്തിയ മകനാണ് തീകത്തിയ നിലയില്‍ ഇവരെ ആദ്യം കണ്ടത്. സമീപത്ത് നിന്ന് പെട്രോള്‍ കുപ്പിയും കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും 90ശതമാനം പൊള്ളലേറ്റതിനാല്‍ മേവറത്തെ സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച പുലര്‍ച്ചെയോടെ മരണംസംഭവിക്കുകയായിരുന്നു. വീട്ടിലും ബാങ്കിലും പ്രശ്‌നങ്ങളില്ലായിരുന്നുവെന്ന നാട്ടുകാര്‍പറഞ്ഞു. മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ജില്ല ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തി. വീട്ടുവളപ്പിൽ സംസ്‌ക്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ഷാജി. മക്കള്‍: ആനന്ദ്, ആര്യ.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles