24.9 C
Kollam
Tuesday, January 25, 2022
spot_img

പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു; യുവാവിനെ ചോദൃം ചെയുന്നു

കൊച്ചി: കൊച്ചി ഞാറയ്ക്കല്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. അതുല്‍ ആണ് മരിച്ചത്. 18 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ ആരോഗ്യനില തീര്‍ത്തും വഷളാകുകയായി രുന്നു. പ്ലസ് ടു പാസ്സായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സിന്ധുവിന്റെയും മകന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്.  അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. 

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles