26.9 C
Kollam
Thursday, October 6, 2022
spot_img

പൊലീസ് വണ്ടിയ്ക്ക് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല ; നമ്പർ പ്ലേറ്റ് ഇല്ല

പൊലീസ് വണ്ടിയാണെങ്കിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ, അവർക്ക് നമ്പർ പ്ലേറ്റ് വേണ്ട, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ട എന്ന ഒരു സ്ഥിതി വിശേഷം നമ്മുടെ നാട്ടിലുണ്ട്.ആശാന് അടുപ്പിലും ആവാമെന്ന തോന്നലിലാണ് അധികാരമുള്ളവര്‍ ഇവിടെ നടക്കുന്നത്.പൊതു സ്ഥലത്ത് നിന്ന് സിഗരറ്റ് വലിക്കുന്ന പോലീസുകാരും, ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്ന പൊലീസുകാരും, തുടങ്ങി നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് നിയമം ലംഘിക്കുന്നത്. അതിനെയാണ്  മിസ്റ്റര്‍ സ്പീഡ് ബ്രേക്കര്‍ പൊളിച്ചെഴുതുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് വ്ലോഗര്‍ ഈ യാഥാര്‍ഥ്യം തെളിവു സഹിതം പരസ്യപ്പെടുത്തിയത്.

നഗരമധ്യത്തില്‍ വച്ച്‌ വഴി തടഞ്ഞ പോലീസ് ജീപ്പിന്‍റെ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ന്‍റെ കാലാവധി കഴിഞ്ഞെന്നും വണ്ടിയ്ക്ക് നമ്പർ പ്ലേറ്റ് ഇല്ലെന്നും വ്ലോഗര്‍ വിഡിയോയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസുകാരോട് പോലൂഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി ചോദിക്കുന്നു. എന്നാല്‍ പൊലീസുകാര്‍ മറുത്തൊന്നും മിണ്ടുന്നില്ല. തുടര്‍ന്ന് അവര്‍ വണ്ടിയെടുത്ത് തിരികെ പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തിയ വ്ലോഗര്‍ ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുക യായിരുന്നു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles