24.9 C
Kollam
Friday, October 29, 2021
spot_img

പൊലീസ് ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു

അഞ്ചൽ: അവശനിലയിൽ കാണപ്പെട്ടതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു. അഞ്ചൽ ചന്തമുക്കിലെ പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സിൽ കഴിഞ്ഞുവന്ന ഗോപാലൻ (60) ആണ് മരിച്ചത്. അവശനിലയിൽ കാണപ്പെട്ട ഗോപാലനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാലാം തീയതിയാണ് അഞ്ചൽ പൊലീസെത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അടുത്ത ദിവസം വൈകിട്ടോടെ മരിച്ചു. കൂടുതൽ വിവരങ്ങളൊന്നും തന്നെ പൊലീസിനോ ആശുപത്രിയധികൃതർക്കോ ലഭ്യമായിട്ടില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പരേത​െൻറ ബന്ധുക്കളുമായോ അഞ്ചൽ പൊലീസുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles