27.9 C
Kollam
Sunday, June 26, 2022
spot_img

പൊലീസിന് നേര്‍ക്ക് ആക്രമണം: പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയുടെ കാലൊടിഞ്ഞു

പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് ആക്രമണം. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ പന്തളം കുളനടയ്ക്ക് സമീപം മാന്തുകയിലാണ് സംഭവം. എസ്‌ഐയുടെ കാലൊടിഞ്ഞു. അതിരു തർക്കത്തെത്തുടർന്ന് വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ എസ്ഐ ​ഗോപൻ, സിവിൽപൊലീസ് ഓഫീസർ ബിജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മർദ്ദിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇവർ ക്രിസ്മസ് ആഘോഷത്തെത്തുടർന്നുള്ള മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles