27.9 C
Kollam
Sunday, June 26, 2022
spot_img

പൊലീസിനെതിരെ സാബു ജേക്കബ്

കൊച്ചി: കിഴക്കമ്പലം കേസിൽ അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കിറ്റെക്സ് എംഡി സാബു ജേക്കബ്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ പൊലീസിന് നേരെ അപ്രതീക്ഷിതമായി നടന്ന അതിഥി തൊഴിലാളികളുടെ ആക്രമണത്തിൽ 162 പേരെ അറസ്റ്റ് ചെയ്തത് കിറ്റെക്സിനോടുള്ള വിരോധം മൂലമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മണിക്കൂർ കൊണ്ട് നൂറ്റിയൻപതിൽ കൂടുതൽ തൊഴിലാളികളെ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. അക്രമം നടത്തിയ കുറ്റവാളികളുടെ ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് ഈ തെളിവുകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും കിറ്റെക്സിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമം യാദൃച്ഛികമായി നടന്നതാണെന്നും കുറ്റക്കാരെ യാതൊരു രീതിയിലും സംരക്ഷിക്കുകയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്തവരിൽ 11 പേർ മാത്രമാണ് യഥാർത്ഥ കുറ്റക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles