29 C
Kollam
Monday, June 14, 2021
spot_img

തൊഴിൽമന്ത്രി നിയമസഭയിൽ കെ.ബാബു MLA ഉന്നയിച്ചിട്ടുള്ള ശ്രദ്ധക്ഷണിക്കൽ നോട്ടീസിനു നൽകിയ വിശദീകരണക്കുറിപ്പ്


തിരുവനന്തപുരം :കോവിഡ്, സംസ്ഥാനത്തെ ഗതാഗത മേഖലയെ സ്തംഭനാവസ്ഥയിലാക്കിയത് കാരണം മോട്ടോർ  വാഹന തൊഴിലാളികൾ നേരിടുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ശ്രീ. കെ.ബാബു എം.എല്‍.എ ഉന്നയിച്ചിട്ടുള്ള ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള വിശദീകരണക്കുറിപ്പ്
ലോക്ഡൗൺ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സമാശ്വാസം എന്ന നിലയിൽ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2020 -ൽ ഒട്ടേറെ ധനസഹായങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. ആദ്യ  ഘട്ടത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ടേബിള്‍ (I) വിഭാഗത്തിലെ സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട്‌ കാര്യേജ് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക്‌ 5000/- രൂപ വീതവും ടേബിള്‍ (II) വിഭാഗത്തില്‍പ്പെട്ട ഗുഡ്സ്‌ വാഹനത്തിലെ തൊഴിലാളികള്‍ക്ക്‌ 3500/- രൂപയും ടേബിള്‍ (III) വിഭാഗത്തില്‍പ്പെട്ട ടാക്സികാര്‍, ഒമ്നിവാ൯ എന്നിവയിലെ തൊഴിലാളികള്‍ക്ക്‌ 2500/- രൂപ വീതവും ടേബിള്‍ (IV) വിഭാഗത്തില്‍പ്പെട്ട ഓട്ടോറിക്ഷാ, ട്രാക്ടര്‍ തൊഴിലാളികള്‍ക്ക്‌ 2000/- രൂപ വീതവും ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ചു നല്‍കിയിരുന്നു. കൂടാതെ സര്‍ക്കാര്‍ അനുമതിക്കു വിധേയമായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ മേഖലയില്‍ പണിയെടുക്കുന്ന സ്‌കാറ്റേര്‍ഡ്‌ തൊഴിലാളികള്‍ക്കും 1000/- രൂപ വീതം ധനസഹായം അനുവദിച്ചിരുന്നു. കൂടാതെ ടി കാലയളവില്‍ ആനുകൂല്യവും പെൻഷനും ഇനത്തില്‍ തൊഴിലാളികള്‍ക്ക്‌  36,38,68,451/-രൂപ (മുപ്പത്തിയാറു കോടി മുപ്പത്തിയെട്ടു ലക്ഷത്തി അറുപത്തി എട്ടായിരത്തി നാനൂറ്റി അൻപത്തി ഒന്ന് രൂപ മാത്രം)  വിതരണം ചെയ്തിട്ടുണ്ട്‌. കോവിഡ്‌ മഹാമാരിയുടെ വ്യാപനം അതിരൂക്ഷമാകുകയും   ലോക്ഡൗൺ നീട്ടുകയും ചെയ്ത സാഹചര്യത്തില്‍ മേല്‍ വിഭാഗത്തിലെ എല്ലാ തൊഴിലാളികള്‍ക്കും രണ്ടാംഘട്ട ധനസഹായമെന്ന നിലയില്‍ 1000/- രൂപ വീതം അനുവദിച്ചു നല്‍കിയിരുന്നു. തൊഴിലാളികളുടെ സാമ്പത്തിക അരക്ഷിതാവസ്ഥ കണക്കിലെടുത്ത് 2020 ഏപ്രിൽ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള ഒരു വര്‍ഷ കാലയളവിലെ ഉടമാ തൊഴിലാളി അംശാദായം (ഏകദേശം 200 കോടി രൂപ) സര്‍ക്കാര്‍ ഉത്തരവിന്‍ പ്രകാരം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

2021  ല്‍ കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നുണ്ടായ   ലോക്ഡൗണ്‍ മൂലം  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക്‌  സമാശ്വാസമെന്ന നിലയില്‍ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്കാറ്റേര്‍ഡ്‌ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലെയും തൊഴിലാളികള്‍ക്കും 1000/- രൂപ വീതം അടിയന്തിര ധനസഹായമായി ബോര്‍ഡിന്റെ തനതു ഫണ്ടില്‍ നിന്നും അനുവദിച്ചു നല്‍കിയിട്ടുണ്ട്. ടി ഇനത്തില്‍ നാളിതുവരെ  1,31,069  തൊഴിലാളികള്‍ക്ക്‌ 13,10,69,000/- രൂപ (പതിമൂന്നു കോടി പത്ത് ലക്ഷത്തി അറുപത്തി ഒമ്പതിനായിരം രൂപ മാത്രം)  അനുവദിച്ച്‌ നല്‍കിയിട്ടുണ്ട്‌. കൂടാതെ 2021 ഏപ്രില്‍ മുതൽ  സെപ്റ്റംബര്‍ വരെയുള്ള ഉടമാ തൊഴിലാളി അംശാദായം (ഏകദേശം 100 കോടി രൂപ) ഒഴിവാക്കി നല്‍കുവാന്‍ സാധിക്കുമോ എന്ന വിഷയം സർക്കാര്‍ പരിശോധിച്ചുവരുന്നു.

കോവിഡ്‌ മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ക്‌ ഡൌണ്‍ കാലയളവില്‍   കോണ്‍ട്രാക്ട്‌ ക്യാരേജ്‌, സ്റ്റേജ്‌ ക്യാരേജ്‌ വാഹനങ്ങള്‍ക്ക്  01.04.2020  മുതല്‍ 31.05.2021 വരെയുള്ള വാഹന നികുതി, വിവിധ കാലയളവു കളിലായി  ഗതാഗത വകുപ്പ് ഒഴിവാക്കി നല്കുകയോ വാഹന നികതി ഒടുക്കുന്നതിന്‌ സമയം ദീര്‍ഘിപ്പിച്ചു നല്‍കുകയോ ചെയ്തിട്ടുണ്ട്‌. ചരക്കു വാഹനങ്ങളുടെ നികുതി ഒടുക്കുന്നതിന്‌  31.05.2021 വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കുകയും സ്കൂള്‍ ബസുകളെ  01.04.2020  മുതല്‍  30.09.2020 വരെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.വാഹന സംബന്ധമായ എല്ലാത്തരം രേഖകളുടെയും കാലാവധി ഗതാഗത വകുപ്പ്, 30.06.2021 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്‌. മേൽ നടപടി ഗതാഗത മേഖലയിലെ തൊഴിലാളികൾക്ക് വലിയൊരളവുവരെ ആശ്വാസം പകരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles