24.9 C
Kollam
Friday, October 29, 2021
spot_img

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക സർക്കാരിന്റെ നയം: മന്ത്രി പി.രാജീവ്

കുണ്ടറ : പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ നയമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കുണ്ടറ സെറാമിക്സ് ലിമിറ്റഡിലെ വർദ്ധിത ഉത്പാദന ശേഷിക്കായുള്ള പുതിയ പ്ലാന്റുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നത് ഒരു മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും. കരട് മാസ്റ്റർ പ്ലാൻ അതത് മേഖലയിലെ വിദഗ്ധർ പരിശോധിച്ചു മെച്ചപ്പെടുത്തും. റിയാബാണ് ഈ മേൽനോട്ടം വഹിക്കുന്നത്. എംഡി മാരെ സെലക്ഷൻ ബോർഡ് തീരുമാനിക്കും. ഇരുപതോളം പോസ്റ്റുകളുടെ യോഗ്യത നിശ്ചയിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ആയിരിക്കും നടത്തുക. പി.എസ്‌.സി വഴി അല്ലാത്ത നിയമനങ്ങളെല്ലാം റിക്രൂട്ട്മെന്റ് ബോർഡായിരിക്കും നടത്തുന്നത്. സ്ഥാപനങ്ങൾ പരമാവധി ആധുനിക വൽക്കരിച്ചു മെച്ചപ്പെട്ട വേതനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.

വർദ്ധിപ്പിച്ച കയോലിൻ ഉൽപ്പാദനശേഷി കൈവരിക്കാനുള്ള പ്ലാന്റ്, സാൻഡ് വാഷിംഗ് പ്ലാന്റ്, ആധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികളാണ് കുണ്ടറ സിറാമിസ് ലിമിറ്റഡിൽ നടപ്പിലാക്കുന്നത്. . ഏഴ് കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. നിലവിൽ പ്രതിമാസം 1120 ടൺ ഉത്പാദനമാണു നടക്കുന്നത്. ഇത് 1800ടൺ ആക്കുകയാണ് ലക്ഷ്യം. 16, 000 മുതൽ 18,000 രൂപ വരെയുള്ള ഫൈൻ ഗ്രേഡ് കയോലിന്റെ ഹൈഡ്രേറ്റഡ് അലൂമിനിയം സിലിക്കേറ്റ് നിർമ്മാണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായിട്ടാണ് പ്ലാന്റ്കളുടെ ശിലാസ്ഥാപനം നടത്തിയത്.

പി. സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷനായി. എൻ. കെ. പ്രേമചന്ദ്രൻ എം. പി, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ,കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, കേരളസിറാമിക്‌സ് ലിമിറ്റഡ് എം. ഡി പി. സതീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം സി. ബാൾഡുവിൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, പ്രിൻസി പ്പൽ സെക്രട്ടറി വ്യവസായ വകുപ്പ് എ. പി. എം. മുഹമ്മദ് ഹനീഷ്, ചെയർമാൻ,റിയാബ് ഡോ. ആർ അശോക്, സെറാമിക് എം.ഡി പി. സതീഷ് കുമാർ , ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ബ്ലോക്ക്‌ പഞ്ചായത്തംഗം ശ്യാം, പേരയം ഗ്രാമപഞ്ചായത്തംഗം സിൽവി സെബാസ്റ്റ്യൻ, കേരള സിറാമിക്‌സ് ലിമിറ്റഡ് ഡയറക്ടർ മാരായ മാധവൻ മാസ്റ്റർ, കെ. പി. ജോർജ് മുണ്ടയ്ക്കൽ, കെ. മോഹൻദാസ്,കേരള സിറാമിക്‌സ് എംപ്ലോയീസ് ഫെഡ റേഷൻ സെക്രട്ടറി എസ്. എൽ. സജികുമാർ,കേരളസിറാമിസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ ജെ. ഉദയഭാനു, പ്രസിഡന്റ്‌ കേരള സിറാമിക്‌സ് എംപ്ലോയീസ് കോൺഗ്രസ്‌ എ. ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles