ഓയൂര്‍ : വെളിയം പഞ്ചായത്തിലെ കാേണ്‍ക്രീറ്റ്, ടാറിങ് ചെയ്ത ഇടറാേഡുകള് മിക്കതും പാെട്ടിയ പെെപ്പ് മാറ്റുന്നതിനായി കുത്തിപ്പാെളിച്ചതില് പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം. ഒരു മാസമായി പഞ്ചായത്തിന്റെ പല ഭാഗത്തായി പെെപ്പ് പാെട്ടി ജലം പാഴായി പോയിരുന്നു. കട്ടയില്‍, ഓടനാവട്ടം, അമ്ബലത്തുംകാല എന്നിവിടങ്ങളിലാണ് പ്രധാനമായും പെെപ്പ് പാെട്ടി ജലം പാഴായത്.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇടറാേഡിലെ കാേണ്‍ക്രീറ്റ്, ടാറിങ് റാേഡുകള്‍ കുത്തിപ്പാെളിച്ച് പെെപ്പ് ഇടല് പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ടാറിങ് നടത്തിയ ഈ റാേഡുകള്‍ കുത്തിപ്പാെളിച്ചതാേടെ റാേഡ് സഞ്ചാരയാേഗ്യമല്ലാതായി വരികയാണ്. റാേഡിന്റെ വശം കുത്തിയിളക്കിയതാേടെ മധ്യഭാഗവും ഇളകി തുടങ്ങി. നിലവാരം കുറഞ്ഞ പെെപ്പാണ് കുടിവെള്ളത്തിനായി വീണ്ടും ഇട്ടതെങ്കില്‍ റാേഡ് ഇനിയും കുഴിക്കേണ്ടിവരുമെന്ന വിഷമത്തിലാണ് നാട്ടുകാര്‍.