24.9 C
Kollam
Wednesday, July 28, 2021
spot_img

പെൺകുട്ടിക്ക് അശ്ലീല സന്ദേശം ;യുവാവ് പിടിയിൽ

കൊല്ലം: വിദ്യാർഥികളായ മക്കൾക്ക് ഫോണിൽ അശ്ലീല സന്ദേശമയക്കുന്നയാളെ പിടികൂടാത്തതിൽ മാതാവ് ആത്മഹത്യക്കൊരുങ്ങിയതോടെ പൊലീസ് ഉണർന്നു. മണിക്കൂറുകൾക്കകം പ്രതിയെ തൃശൂരിൽ നിന്ന് പൊലീസ് പൊക്കി. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപം ഹൈബാസ് ബിൽഡിങ്ങിൽ സംഗീത് കുമാറിനെ (25) ആണ് പൊലീസ് പിടികൂടിയത്. ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് പെൺകുട്ടികളുടെ മാതാവ് വെള്ളിയാഴ്ച സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു സമീപത്തെ റെയിൽവെ ട്രാക്കിൽ ആത്മഹത്യക്കൊരുങ്ങിയിരുന്നു. കുഴഞ്ഞുവീണ മാതാവിനെ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നിരീക്ഷണത്തിനുശേഷമാണ് വീട്ടിലേക്ക് വിട്ടത്. നടപടിയെടുക്കാമെന്ന പൊലീസിെൻറ ഉറപ്പാണ് തിങ്കളാഴ്ച പ്രതി വലയിലായത്.
മക്കളുടെ ഫോണിൽ അശ്ലീല സന്ദേശമയച്ച ആൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് മാസങ്ങളായി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങികയായിരുന്നു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന അമ്മയുടെ മക്കളായ ബിരുദ വിദ്യാർഥിനിക്കും ഹൈസ്കൂൾ വിദ്യാർഥിനിക്കുമാണ് സംഗീത്കുമാർ ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസേജ് അയച്ചത്. ഫെബ്രുവരി മുതലാണ് മെസേജ് അയച്ചു തുടങ്ങിയത്. അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോൾ പെൺകുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് തുടർച്ചയായി സന്ദേശം വന്നുകൊണ്ടിരുന്നു. അശ്ലീല സന്ദേശത്തിെൻറ സ്ക്രീൻ ഷോട്ട് സഹിതം ഫെബ്രുവരി 27 ന് സൈബർ സെല്ലിനടക്കം പരാതി നൽകിയിരുന്നു. ജൂലൈ ആയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് മാതാവ്‌ പ്രതിഷേധവുമായെത്തിയത്. ശക്തികുളങ്ങര എസ്.എച്ച്.ഒ യു. ബിജു, എ.എസ്.ഐ പ്രദീപ്, സീനിയർ സി.പി.ഒ ബിജു, സി.പി.ഒ മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles