Home Latest NewsNews അന്ത്യ അത്താഴത്തിന്റെ സ്മരണകളുണർത്തി പെസഹവ്യാഴം എല്ലാ വിശ്വാസികൾക്കും ഗ്രീൻ മീഡിയ വിഷന്റെ ആശംസകൾ

അന്ത്യ അത്താഴത്തിന്റെ സ്മരണകളുണർത്തി പെസഹവ്യാഴം എല്ലാ വിശ്വാസികൾക്കും ഗ്രീൻ മീഡിയ വിഷന്റെ ആശംസകൾ

by Green Media Vision

പെസഹാ എന്നതിന്റെ അർത്ഥം “കടന്നുപോകൽ” എന്നാണ്.എന്നാല്‍ നമ്മുടെ അനുദിന ജീവിതം…..സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ ഈ പുണ്യദിനം, നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം.
ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി മറ്റുള്ളവരുടെ പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍, പെസഹാ നമ്മുടെ ജീവിതത്തിലും ആവര്‍ത്തിക്കപ്പെടുന്നു…..
ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച യേശുനാഥൻ സ്‌നേഹത്തിന്റെ നിറകുടമാണ്.

Green Media vision News

You may also like

Leave a Comment