26.9 C
Kollam
Thursday, October 6, 2022
spot_img

പെരുമൺ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളുടെ പ്രോജക്ടിന് നാഷണൽ അംഗീകാരം

പെരുമൺ എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത റോബോട്ടിന് ആണ് നാഷണൽ അംഗീകാരം ലഭിച്ചത്. റോബിയോ ദി കോൺവാലീസൻറ് കേറിങ് റോബോട്ട് “എന്ന പേരിൽ വികസിപ്പിച്ചെടുത്ത ഈ റോബോട്ട് കോവിഡ് രോഗികളുടെ ശരീരതാപനിലയും രക്തത്തിലെ ഓക്സിജൻ അളവും പൾസ് റേറ്റും അളക്കുവാൻ സാധിക്കും വിധം നിർമ്മിച്ചതാണ് . ഇതെല്ലാം തന്നെ ഫോൺ വഴി വീക്ഷിക്കാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിർദ്ദേശത്തിന്റെ അടിസ്ഥാന ത്തിലോ, ഫോൺ വഴിയോ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഇത് തയ്യാറാക്കിയിരി ക്കുന്നത്. കുറഞ്ഞ ചിലവിൽ നിർമിച്ചിരിക്കുന്ന ഈ റോബോട്ടിനു 15 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളത്കൊണ്ട് ആശുപത്രികളിലും കൊറന്റീൻ സെന്റർ കളിലും കഴിയുന്ന രോഗികൾക്ക് സമ്പർക്കം കൂടാതെ ആഹാരങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുവാൻ സാധിക്കും .ഇതുകൂടാതെ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ കൂടി ഘടിപ്പിച്ചത് മറ്റൊരു പ്രത്യേകതയാണ്

ഐ ഇ ഇ ഇ , ആർ എഫ് ഐ ഡി കൗൺസിലിൽ നടന്ന നാഷണൽ ആർ എഫ് ഐ ഡി ചലഞ്ച് 2021 കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ പ്രോജക്ട് അസി.പ്രൊ. അഭിലാഷ് ആർ.എസ്. ൻറെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ അഖിൽലാൽ ,അനന്ദു ജി , പ്രദീഷ് ലാൽ എം.പി., തൻസീർ ടി. എന്നിവരാണ് ചെയ്തത്. വകുപ്പ് മേധാവി ഡോ. ബിന്ദു എസ് ജെ. കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസഡ് സോയയും വിദ്യാർഥികളെ അഭിനന്ദിച്ചു

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles