26.9 C
Kollam
Friday, January 28, 2022
spot_img

പെരുമഴയത്ത് ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ ഔദ്യോഗികവാഹനം നൽകി ചീഫ് വിപ്പ് എൻ ജയരാജ്

കോട്ടയം: കനത്ത മഴയ്ക്കിടെ വാഹനം കിട്ടാതെ വലഞ്ഞ പൂർണ്ണ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ ഔദ്യോഗിക വാഹനം വിട്ടു നൽകി കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ ഡോ എൻ ജയരാജ്. കനത്ത മഴയ്ക്കിടെ വാഹനം ലഭിക്കാതെ വലഞ്ഞ ഗർഭിണിയേയും അമ്മയേയും ആശുപത്രിയിലെത്തിക്കാനാണ് ജയരാജ് ഔദ്യോഗിക വാഹനം വിട്ടുനൽകിയത്. വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും ഉരുൾ പൊട്ടിയതിനെത്തുടർന്ന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങൾ വെള്ളത്തിനടിയിലായി.ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ പത്തുപേരെ കാണാതായെന്നാണ് വിവരം. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായെന്ന് സംശയിക്കുന്ന പത്തു പേരിൽ ആറുപേർ ഒരു കുടംബത്തിൽ നിന്നുള്ളവരാണ്. ഇതിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles