26.9 C
Kollam
Monday, July 26, 2021
spot_img

പെരുന്നാളും ഓണവും അടുത്തു; റോക്കറ്റ് പോലെ കുതിച്ചുയർന്ന് കോഴിവില

കൊല്ലം : മഹാമാരിക്കാലത്ത് സാധാരണക്കാരന്റെ കുടുംബബജറ്റ് താളംതെറ്റിക്കുകയാണ് വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ കോഴിയിറച്ചിക്ക് വർധിച്ചത് 35 രൂപവരെയാണ്. മാർക്കറ്റിൽ 110 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ജില്ലയിലിപ്പോൾ 140 മുതൽ 145 വരെ വിലയീടാക്കുന്നു. ചിലയിടങ്ങളിൽ ഇത് 150 വരെയെത്തിയിട്ടുണ്ട്. പെരുന്നാളും ഓണവുമൊക്കെയടുക്കുമ്പോഴാണ് കോഴിവില കുത്തനെ ഉയർന്നത്. അതേസമയം, 50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 1600 രൂപയിൽനിന്ന്‌ 2000 രൂപയിലേക്കെത്തി. ആഘോഷനാളുകൾ അടുക്കുന്നതോടൊപ്പം കോഴിത്തീറ്റയ്ക്ക് വിലകൂടിയതും കോഴിയിറച്ചിലഭ്യതക്കുറവുമാണ് വിലയേറാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles