കൊല്ലം: വാഹനത്തിൽ പെട്രോൾ നിറച്ചതിന് മുഴുവൻ പണം നൽകാതിരുന്നതിനെ തുടർന്ന് പണം ആവശ്യപ്പെട്ട പമ്പ് ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ. ശകതികുളങ്ങര മരിയാലയം ജങ്ഷനു സമീപമുള്ള സ്വകാര്യ പെേട്രാൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച യുവാക്കളാണ് പൊലീസ് പിടിയിലായത്. പോരുവഴി അമ്പലത്തുംഭാഗം റേഡിയോ മുക്കിന് സമീപം പ്രിജിത്ത് ഭവനിൽ പ്രിജിത്ത് (23), അഞ്ചാലുംമൂട് തൃക്കരുവാ വൻമള തെക്കേ ചേരിയിൽ ഷഹനാ മൻസിലിൽ നവാസ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി പമ്പിലെത്തി 50 രൂപയുടെ ഇന്ധനം നിറച്ചിട്ട് ഇവർ 20 രൂപ നൽകുകയായിരുന്നു. ബാക്കി ആവശ്യപ്പെട്ട പമ്പിലെ ജീവനക്കാരനായ ജെറോണിനെ ഇവർ ആക്രമിച്ചു. ആക്രമണത്തിൽ ഇയാളുടെ മൂക്കിെൻറ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. സംഭവത്തിന് ശേഷം പമ്പ് ജീവനക്കാർ തടഞ്ഞ് വച്ച ഒരാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബൈക്കിൽ രക്ഷപെട്ട പ്രജിത്തിനെ ശകതികുളങ്ങര ഹാർബറിന് സമീപം നിന്നും പുലർച്ചെയാണ് പിടികൂടിയത്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജു, എസ്.ഐ അനീഷ്, എ.എസ്.ഐമാരായ പ്രദീപ്, സജിത്ത്, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ ജോസഫ് എന്നിവരടങ്ങിയ സംഘമാണ്