24.9 C
Kollam
Tuesday, January 25, 2022
spot_img

പൂവാർ ലഹരികേസ് പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പൂവാര്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കാരക്കാട്ട് റിസോര്‍ട്ടില്‍ ഇന്നലെ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയില്‍, എംഡിഎംഎ അടക്കം പിടിച്ചെടുത്തിരുന്നു. റേവ് പാര്‍ട്ടി സംഘടിപ്പിക്കു ന്നുവെന്ന് ബെംഗളൂരു സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റിന്  രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്. കേസില്‍ പാര്‍ട്ടി സംഘടിപ്പിച്ച മുഖ്യപ്രതി ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ ഉള്‍പ്പടെ 20 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പങ്കെടുക്കാന്‍ എത്തിയവരെ ജാമ്യത്തില്‍ വിട്ട മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അക്ഷയ്ക്ക് പുറമേ അഷ്‌ക്കര്‍, പീറ്റര്‍ഷാന്‍ എന്നിവരാണ് പ്രധാന പ്രതികള്‍.കേസില്‍ തിരുവനന്തപുരത്തെ നിര്‍വാണ കൂട്ടായ്മയെയും, പാര്‍ട്ടിയില്‍ പങ്കെടുത്ത മോഡലിനെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിലേതിന് സമാനമായി വിഴഞ്ഞം, കോവളം മേഖലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് എക്‌സൈസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles