നെടുമങ്ങാട്: ഗാനരചയിതാവ് പൂവച്ചൽ ഖാദർ അനുസ്മരണം മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രാർത്ഥനാ സംഗമത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ എവി ഷൗക്കത്ത് സാഹിബ് നേതൃത്വം നൽകി. ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബു, സലിം നെടുമങ്ങാട്, തടത്തിൽ ഷാജഹാൻ, അനസ് മൂഴിയിൽ, അബൂബക്കർ, സാമൂഹികപ്രവർത്തകൻ വിജയകുമാർ എന്നിവർ സംബന്ധിച്ചു…