
See More.……………https://fb.watch/aQPgdCcVJL/
ഓയൂർ: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മാക്രിയില്ലാകുളം പായൽ നിറഞ്ഞും കാടുകയറിയും നശിക്കുകയാണ് . പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളി മാക്രിയില്ലാകുളത്തിൻ്റെ ഐതിഹ്യത്തെക്കുറിച്ചും ചരിത്രപ്രാധാന്യത്തെക്കുറിച്ചും പ്രതിപാതിക്കുന്ന ആധികാരിക രേഖ എന്ന് പറയുന്നത് സാമൂഹ്യ പരിഷ്കർത്താവും കർഷകൻ മാസികയുടെ പത്രാധിപരുമായിരുന്ന പി.കൃഷ്ണപിള്ളയുടെ ചരിത്ര പുസ്തകമാണ്. മാക്രിയില്ലാകുളത്തെപ്പറ്റി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട് ഒറ്റ മാക്രിപോലും ഇല്ലാത്ത കുളമെന്ന പ്രത്യേകതയാൽ ശ്രദ്ധനേടിയ കുളമാണ് മരുതമൻപള്ളിയിലെ മാക്രിയില്ലാകുളം. മാക്രിയില്ലാതാകാൻ ഉണ്ടായ രസകരമായ ഒരു ഐതിഹ്യ കഥയും പ്രചാരത്തിലുണ്ട്
കൊട്ടറ മരുതമൺപള്ളിയിലെ ദേശവഴികളുടെ ഭാഗമായ അകവൂർമനയുടെ മുൻവശത്തുണ്ടായിരുന്ന കുളമാണത്രെ പിൽക്കാലത്ത് മാക്രിയില്ലാകുളമായി മാറിയത്. മനയിലെ നമ്പൂതിരിമാർ ദിവസവും കുളികഴിഞ്ഞു സൂര്യനമസ്കാരം നടത്തിയിരുന്നത് ഇ കുളത്തിലായിരുന്നു. കുളത്തിലെ മാക്രികളുടെ കരച്ചിൽ നമ്പൂതിരിമാർക്ക് അലോസരമായി. ഒരിക്കൽ മനയിലെ ജ്ഞാനിയായ നമ്പൂതിരി സൂര്യനമസ്കാരത്തിനായി കൈകുമ്പിളിൽ എടുത്ത വെള്ളത്തിൽ തവളയെ കാണുകയും കോപിഷ്ടനായ നമ്പൂതിരി കുളത്തിലെ തവളകളെല്ലാം നശിച്ചുപോകട്ടെയെന്നു ശപിച്ചെന്നും അങ്ങിനെ കുളത്തിൽ തവളകൾ വാഴതാവുകയും ചെയ്തുമെന്നുമാണ് ഐതിഹ്യം . ഐതിഹ്യങ്ങൾക്കു ഉപോൽബലകമായി മാക്രിയില്ലാകുളത്തിൽ തവളകൾ ഇല്ലെന്നുള്ളതാണ് സത്യം. ചരിത്രപ്രധാന്യമുള്ള കുളം നവീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മരുതമൺപള്ളി മാക്രിയില്ലാകുളം വാർഷിക പദ്ധതി 2020-21ൽ 9,80,000 രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. പത്ത് ലക്ഷം രൂപയോളം അനുവദിച്ച് കിട്ടിയെങ്കിലും പകുതിത്തുകപോലും ചെലവഴിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചിറ നവീകരണത്തിൻ്റെ പേരിൽ ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ലക്ഷങ്ങൾ തിരിമറിനടത്തിയെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ കുളം ആഫ്രിക്കൻ പായൽ നിറയുകയും കൽപടവുകൾ ഉൾപ്പെടെ ചുറ്റുപാടും കാട് പടർന്നുപിടിച്ച് കുളത്തിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ കുളം ഉപയോഗശൂന്യമായി മാറുകയും ചെയ്തു. വേനൽക്കാലത്തു മരുതമൺപള്ളി നിവാസികൾ കുളിക്കുവാനുംതുണിയലക്കുവാനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന മാക്രിയില്ലാകുളം വൃത്തിയാക്കി സംരക്ഷിക്കുന്നതിന് പൂയപ്പള്ളി പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾക്കായി ഗ്രീൻ മീഡിയ വിഷന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…………………………..https://www.facebook.com/greenmediavision