26.9 C
Kollam
Tuesday, May 17, 2022
spot_img

പൂയപ്പള്ളി കൃഷിയോഫീസിന്റെ കെട്ടിടം കണ്ടുപിടിക്കാൻ  കർഷകർ  ചുറ്റിക്കറങ്ങണം 

ഓയൂർ: പഞ്ചായത്തിൽ നിരവധി കർഷകർ ഉള്ള കൃഷിയോഫീസിന്റെ കെട്ടിടം കാണണമെങ്കിൽ പ്രായമായ കർഷകർ ലെൻസുമായി വരേണ്ടുന്ന അവസ്ഥയാണ്. കേരളത്തിലെ പ്രധാനവകുപ്പുകളിൽ ഒന്നാണ് കൃഷി വകുപ്പ് എന്നാണ് വയ്പ്പ്. പൂയപ്പള്ളി പഞ്ചായത്തിലെ കൃഷിയോഫീസ് നേരത്തെ കുരിശിൻമൂട് പറണ്ടോട് ഭാഗത്തായിരുന്നു. കുറേക്കാലം മുൻപ് കൃഷിയോഫീസ് മരുതമൻപള്ളി പാലത്തിനു സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഓയൂർ കൊട്ടാരക്കര റോഡിൽ സ്ഥിതിചെയ്യുന്ന കൃഷിയാഫീസിൽ കർഷകർ എത്തണമെങ്കിൽ  ചുറ്റിപ്പോകും. കൃഷിയാഫീസ് തിരിച്ചറിയാൻ നല്ലൊരു ബോർഡ് ഇല്ല എന്നത് മാത്രമല്ല , പുരാതനകാലത്തെ നിറം മങ്ങിയ ഒരു ബോർഡ് വച്ചിരിക്കുന്നത് കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തെ പറങ്കിമാവിലാണ് എന്നതാണ്. കൃഷിയാഫീസല്ലെ പോട്ടെ വേണമെങ്കിൽ ബോർഡ് മരത്തിൽ വയ്ക്കുന്നതും തെറ്റല്ല ; എന്നാലും സാക്ഷരകേരളത്തിൽ കുറച്ചു മര്യാദയ്ക്ക് ഒരു ബോർഡ് വയ്ക്കാൻ ഇ വകുപ്പിൽ ഫണ്ടില്ലേ ? ചിലപ്പോൾ ഇല്ലായിരിക്കാം എന്ന് കരുതാം 

റോഡിലെ പോസ്റ്റിന്റെ ചുവട്ടിൽ ആരെങ്കിലും കാണുന്നെങ്കിൽ കണ്ടോട്ടെ എന്നുപറഞ്ഞു സ്ലൈറ്റിന്റെ വലിപ്പമുള്ള അക്ഷരങ്ങൾ ഇല്ലാത്ത രണ്ടു ബോർഡുകളും വച്ചിട്ടുണ്ട്. കേരളത്തിലെ കർഷകർക്ക് കൂടുതൽ ആവശ്യമുള്ള വകുപ്പായ കൃഷിവകുപ്പിന്റെ പൂയപ്പള്ളി കൃഷിഭവൻ തിരക്കിയെത്തിയാൽ സാധാരണക്കാരായ പാവം ജനം ഒന്ന് ചുറ്റുമെന്നു വാസ്തവം. കൃഷിവകുപ്പിന്റെ പരിഭോഷിപ്പിയ്ക്കും എന്നുപറയുന്ന ഉന്നത ഉദ്യോഗസ്ഥർ വല്ലപ്പോഴും ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന കൃഷിമേളകൾ മാത്രമല്ല വകുപ്പിന്റെ  കൃഷിഭവനിലെ ഇങ്ങിനെയുള്ള    കാര്യങ്ങൾകൂടി ഒന്ന് ശ്രദ്ധിക്കണം. ചിലപ്പോൾ ചോദിക്കാം ഒരു ബോർഡ് ആണോ വല്യ കാര്യമെന്ന്. ചാണകം വാങ്ങാൻ  വരുന്നവൻ എന്തിനാണ് പശുവിനെ തിരക്കുന്നതെന്നു ചിലപ്പോൾ ചോദിക്കാം. ചില സമയത്ത് പശുവിനെയും തിരക്കേണ്ടിവരും. ഓഫീസുകൾ തിരിച്ചറിയാൻ ഏക മാർഗം  അതിനു മുന്നിലെ ബോർഡ് തന്നെയാണ്. പാവം കർഷകരുടെ കാര്യമാണ്  പരിഗണിക്കണം കൃഷിവകുപ്പ് 

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles