ഓയൂർ: പൂയപ്പള്ളി പോലീസ്സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. നെടുമൺകാവ് സ്വദേശി ഷിബുമോനാണ് (34) അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലമ്പലം കടുവാപ്പള്ളിക്ക് സമീപമായിരുന്നു അപകടം. ഡ്യൂട്ടിയിലായിരുന്ന ഷിബുമോൻ സമൻസ് നടത്താൻ ആറ്റിങ്ങൽ ഭാഗത്തേക്ക് ബൈക്കിൽ പോകുന്നവഴി കടുവാപ്പള്ളിക്ക് സമീപത്ത് വെച്ച് എതിർദിശയിൽവന്ന മാരുതികാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്