27.9 C
Kollam
Monday, June 14, 2021
spot_img

പൂയപ്പള്ളിയിൽ സ്കൂട്ടറിടിച്ചു കാൽനടയാത്രികൻ മരിച്ചു


ഓയൂർ: പൂയപ്പള്ളിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രികനായ ഗൃഹനാഥൻ മരിച്ചു.പൂയപ്പള്ളി കിഴക്ക് ചാവടിയിൽ,ഗ്രേസ്നെറ്റിൽ വി.ജോർജ്ജ് (77)ആണ് മരിച്ചത്. ബുധൻ വൈകിട്ട് 6നായിരുന്നു അപകടം.റോഡരുകിൽ കൂടിനടന്ന്പോയ ജോർജ്ജിനെ അമ്പലംകുന്നിൽ നിന്നും പൂയപ്പള്ളിയിലേക്ക്പോയ സ്കൂട്ടർഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മീയ്യണ്ണൂരിലെ സ്വകാര്യമെഡിക്കൽ കോളജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂയപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കൊട്ടാരക്കരയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം പിന്നീട്.ഭാര്യ: കുഞ്ഞന്നാമ്മ (പന്തളം, കടയ്ക്കോട് ശങ്കരത്തിൽ കുടുംബാംഗം) മക്കൾ:ജെസിഷിബു(ചെന്നൈ), സാബു.വി.ജോർജ്ജ് മരുമക്കൾ: ഷിബുജോർജ്ജ് (ചെന്നൈ), ഷിനുപാപ്പച്ചൻ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles