26.9 C
Kollam
Thursday, October 6, 2022
spot_img

പൂയപ്പള്ളിയിൽ മൊബൈൽ കട കുത്തിത്തുറന്ന് സ്മാർട്ട് ഫോണുകളും പണവും കവർന്ന കേസിലെ പ്രതികളായ 3 പേർ പിടിയിൽ

വീഡിയോ ലിങ്ക്……………….https://fb.watch/9fwAcOb_Al/

ഓയൂർ : പൂയപ്പള്ളിജംഗ്ഷനിലെ മൊബൈൽ കട കുത്തിത്തുറന്ന് 7 സ്മാർട്ട് ഫോണുകളും 15000 രൂപയും കവർന്ന കേസിലെ പ്രതികളായ മൂന്നു പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ തൃക്കോവിൽവട്ടം പാലമുക്ക് ചിറക്കടവ് കോളനിയിൽ ദേവീ ഭവനത്തിൽ സജിലാൽ (21), ചേരിക്കോണം ചിറക്കടവ് കോളനിയിൽ ചിറയിൽ വീട്ടിൽ മാഹിൻ (21), കൊട്ടിയം മൈലക്കാട് കാറ്റാടിമുക്കിൽ നെല്ലിക്കാവിള വീട്ടിൽ അരുൺ (സച്ചു – 2 1) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഞായർ രാത്രിയിലായിരുന്നു കേസിനാനാസ്പദമായ സംഭവം. നല്ലില സ്വദേശികളായ ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്ന പൂയപ്പള്ളിയിൽ നടത്തുന്ന  ആൽഫാ മൊബൈൽ കടയുടെ ഷട്ടർപൊളിച്ച് ഉള്ളിൽ കടന്ന്മോഷ്ടാക്കൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പതിനയ്യായിരം രൂപയും, ഏഴു സ്മാർട്ട് ഫോണുകളടക്കം ,10കീപാടുകൾ , ഹെഡ്സെറ്റ്കകൾ ,ചാർജറുകൾ, ബ്ലുടൂത്ത് എന്നിവയും മോഷ്‌ടിച്ചു. മൊത്തം ഒരു ലക്ഷത്തിഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും ആക്സസസറീസും അടക്കം ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കുകയും കടയിൽ സൂക്ഷിച്ചിരുന്ന പതിനയ്യായിരം രൂപ കവരുകയും ചെയ്തു. പ്രതികൾക്കു വേണ്ടി പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്  അന്വേഷണം നടത്തിവരവെ തൃക്കോവിൽവട്ടം ചിറക്കടവ്കോളനിയിൽ ഒരാൾ മൂന്ന് പേർക്ക് ഫോൺ നൽകിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്  .

നേരത്തേയെത്തി പൂയപ്പള്ളിയിലെത്തി കടനോക്കി വച്ച പ്രതികൾ 12 മണി വരെ ചിറക്കടവ് കോളനിയിലിരുന്ന് മദ്യപിചതിനു ശേക്ഷം രാത്രി സജിലാലിൻ്റെ ബൈക്കിൽ 3 പേരും പൂയപ്പള്ളി ജംഗ്ഷനിലെത്തുകയും, പള്ളി ഇടവഴിയിൽ ബൈക്ക് ഒളിപ്പിച്ചതിന്നുശേക്ഷം കമ്പി ഉപയോഗിച്ച് പൂട്ടുകൾ പൊളിച്ചു ഒരാൾ ഉള്ളിൽ പ്രവേശിച്ച് ഫോണുകളും മറ്റ് സാധനങ്ങളും പണവും അപഹരിക്കുകയായിരുന്നു. ഈ സമയം മറ്റ് രണ്ട് പേരും പുറത്ത് കാവൽ നിന്നു.പൂയപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്കളും, നിരീക്ഷണ ക്യാമറകളും  പ്രവർത്തിക്കാതിരുന്നതും മോഷ്ടാക്കൾക്ക് തുണയായി. മോഷണമുതലുമായി ബൈക്കിൽ രക്ഷപ്പെട്ട് പോകുന്ന വഴി മുട്ടക്കാവിൽ വച്ച് കണ്ണനല്ലൂർ പോലീസിലെ പട്രോളിംഗ് സംഘം വാഹന പരിശോധനക്കിടെ ബൈക്കിന് കൈകാണിച്ചെങ്കിലും നിർത്താതെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് ചോദ്യംചെയ്യലിനിടെ പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച് വിറ്റ ഫോണുളും, കൈവശമുണ്ടായിരുന്ന ഫോൺ ആക്സസറീസും പോലീസ് കണ്ടെടുത്തു. പ്രതികളിലൊരാളായ അരുണിൻ്റെ പേരിൽ വിദേശയിനത്തിൽപ്പെട്ട പത്ത് തത്തകളെ മോഷ്ടിച്ചതിന് കൊട്ടിയം പോലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരും നിരവധി അടിപിടി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. സി.ഐ.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അഭിലാഷ്, സജി ജോൺ, രാജേഷ്, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ.ലിജു വർഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles