24.9 C
Kollam
Tuesday, January 25, 2022
spot_img

പൂയപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 3 യുവാക്കൾ അറസ്റ്റിൽ

വീഡിയോ ലിങ്ക്…………………….https://fb.watch/8ODAyFBHsp/

ഓയൂർ : പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ്  സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയി എന്ന പരാതിയിലാണ് മൂന്ന് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് . പൂയപ്പള്ളി കൊട്ടറ അനന്തു നിവാസിൽ അനന്തു (20), പള്ളിമൺ കിഴക്കേക്കര കൊല്ലംകോട് വീട്ടിൽ അഖിൽ എ (22), പള്ളിമൺ കിഴക്കേക്കര അഞ്ചുഭവനിൽ അനിൽ തമ്പി (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ കുറെ നാളുകളായി പെൺകുട്ടിയും അനന്ദുവും തമ്മിൽ പ്രണയത്തിലായി രുന്നു. ഇന്നലെ രാവിലെ അനന്തുവിനോപ്പം വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കഴിഞ്ഞ ദിവസം വാടകയ്ക്കെടുത്ത കാറിൽ വീടിന് സമീപത്ത് നിന്നും കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ  പെൺകുട്ടിയുമായി  വിവിധ സ്ഥലങ്ങളിൽ കറങ്ങി കുണ്ടറയിൽ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles