Home Latest NewsNewsBreaking News പൂയപ്പള്ളിയിൽ പൈപ്പ് പൊട്ടി റോഡ് വിണ്ട് കീറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.

പൂയപ്പള്ളിയിൽ പൈപ്പ് പൊട്ടി റോഡ് വിണ്ട് കീറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.

by Green Media Vision

പൂയപ്പള്ളി: പൂയപ്പള്ളി ജംഗ്ഷന് സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് പൊട്ടിപ്പൊളിഞ്ഞു, ജനം പരിഭ്രാന്തരായി ഓടി മാറി. ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. കൊല്ലം-കുളത്തൂപ്പുഴ റോഡിൽ പൂയപ്പള്ളി ജംഗ്ഷനിൽ കൊല്ലം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായിരുന്നു പൈപ്പ് പൊട്ടിയത്.
വലിയ ശബ്ദത്തോടെ റോഡ് വിണ്ട് കീറുകയും പൊടിപടലം അന്തരീക്ഷത്തിൽ വ്യാപിക്കുകയും ചെയ്തതോടെ ബസ് കാത്ത് നിന്നവരും സമീപത്തെ കടക്കാരും പരിഭ്രാന്തരാവുകയും ഈ സ്ഥലത്ത് കൂടി കാൽനടയാത്ര ചെയ്തവർ ഓടി മാറി തൊട്ടുപിന്നാലെ റോഡ് പൊളിഞ്ഞ നിരവധി ഭാഗങ്ങളിൽ നിന്നും വെള്ളം കുത്തിയൊഴുകി.വെള്ളപ്പാച്ചിലിൻ്റെ കാരണം അറിയാതെ ഇതു വഴി വന്ന വാഹനങ്ങൾ കുറ നേരം നിർത്തിവച്ചു.തുടർന്നും റോഡ് ടാർചെയ്ത ഭാഗം വിണ്ടുകീറി ഗർത്തങ്ങൾ രൂപം കൊണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി റോഡ് ബ്ലോക്ക് ചെയ്ത് ഗതാഗതം തിരിച്ച് വിട്ടു .വിവരമറിഞ്ഞ വാട്ടർ അഥോറിറ്റി ഇതുവഴിയുള്ള കുടിവെള്ള പൈപ്പിൻ്റെ വാൽവ് അടച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

You may also like

Leave a Comment