ഉദയനിധി സ്റ്റാലിന് നായകനാകുന്ന മാരി സെല്‍വരാജ് ചിത്രത്തിൽ വില്ലന്‍ ഫഹദ് ഫാസിൽ. ബ്ലോക്കബ്സ്റ്റർ ചിത്രമായ അല്ലു അർജുൻ ചിത്രം പുഷ്പയിൽ വില്ലൻ കഥാപാത്രം അഭിനയിച്ചതിന് പുറകെയാണ് ഈ വാർത്ത പുറത്തു വരുന്നത്.പരിയേറും പെരുമാള്‍, കര്ണന് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്നു എന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ നടൻ വടിവേലു ശക്തമായ കഥാപാത്രമായി എത്തുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കീര്‍ത്തി സുരേഷ് ആണ് നായിക. എ.ആര്. റഹ്മാന് ആണ് സംഗീതം നിർവഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.2017 ല്‍ വേലൈക്കാരന് എന്ന ചിത്രമാണ് തമിഴിലെ ഫഹദിൻ്റെ അരങ്ങേറ്റ ചിത്രം. അതിനുശേഷം വിജയ് സേതുപതി നായകനാകുന്ന സൂപ്പര്‍ ഡീലക്സിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. പുഷ്പയാണ് ഫഹദ് അരങ്ങേറ്റം കുറിച്ച തെലുങ്ക് സിനിമ.