മോഹൽലാലിന്റെ ഫേസ്ബുക് പോസ്റ്റ് ‘ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര് സാറുമായിട്ടും അദ്ദേഹത്തി ന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വാര്ത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരി ക്കാനാവുന്നില്ല.
കന്നട സൂപ്പർതാരം പുനീത് കുമാറിന്റെ നിര്യാണം സിനിമാ പ്രേമികൾക്ക് ഒപ്പം തന്നെ സിനിമ ലോകത്തെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുക യാണ്. മലയാളികൾക്കും ഏറെ ഇഷ്ടതാരമായിരുന്നു പുനീത് രാജ്കുമാർ. മലയാളത്തിൽ അഭിനയിച്ചത് മൂന്ന് ചിത്രങ്ങൾ ജാക്കി, മൈത്രി, ഇഷ്ടം എനിക്കിഷ്ടം എന്നിവയാണ്. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.’പുനീത് രാജ്കുമാറും മോഹൻലാലും ഒന്നിച്ച മൈത്രി ചിത്രം മലയാളത്തിൽ മൈ ഹീറോ മൈത്രി എന്ന പേരിലാണ് റിലീസിന് ചെയ്തത്. ജട്ട ഫെയിം സംവിധായകൻ ഗിരിരാജും നിർമ്മാതാവ് എൻ എസ് രാജ്കുമാറും ചേർന്ന് സംവിധാനം ചെയ്ത മൈത്രി സിനിമയിൽ ഒരു കൂട്ടം കൗമാരക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കഥയാണ് അവതരിപ്പിച്ചത്. പവർസ്റ്റാർ പുനീത് രാജ്കുമാറും മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ അപ്പു ആദ്യമായാണ് മലയാള സിനിമയിൽ ഒരു കഥാപാത്രം അവതരിപ്പിച്ചത്.