Home Latest NewsNews പുനലൂർ ചെങ്കോട്ട പാതയിൽ തെന്മലയിൽ വാഹനാപകടംഡ്രൈവർക്ക് ഭാരുണാന്ത്യം.

പുനലൂർ ചെങ്കോട്ട പാതയിൽ തെന്മലയിൽ വാഹനാപകടംഡ്രൈവർക്ക് ഭാരുണാന്ത്യം.

by Green Media Vision

 പുനലൂർ; ചെങ്കോട്ട പാതയിൽ തെന്മലയിൽ  വാഹനാപകടംഡ്രൈവർക്ക് ദാരുണ അന്ത്യം തമിഴ് നാട് തൃച്ചി സ്വദേശി രമേശ് ആണ് അപകടത്തിൽ മരണപ്പെട്ടത് 
തെന്മല ഡാം സൈറ്റിൽ രണ്ടാം വളവിലാണ് അപകടം  250 അടി താഴ്ചയിലേക്ക്  ഗ്ലാസ് കയറ്റിവന്ന വാഹനം  തലകുത്തനെ മറിയുക യായിരുന്നു. വാഹനത്തിൻറെ ക്യാമ്പിന് മുകളിലേക്ക് ഗ്ലാസ് വീണ് ഉടഞ്ഞു  ഇതിനുള്ളിൽ ഡ്രൈവർ കുടുങ്ങിപ്പോയി 
യന്ത്രസാമഗ്രികളുടെ സഹായത്താൽ മണിക്കൂറുകൾ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്  എങ്കിലും ജീവൻ രക്ഷിക്കാനായില്ല രാവിലെ  രണ്ട്മണിയോടെ  സംഭവം ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം
പുനലൂർ  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പോലീസും,ഫയർഫോഴ്സും ,നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി തമിഴ്നാട്ടിൽ നിന്നും ഗ്ലാസ്സുമായി കേരളത്തിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്…
സ്ഥിരം അപകട വളവാണിവിടെ കഴിഞ്ഞ ആഴ്ച പാലുമായ് വന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു… രാത്രി കാലത്തെ മഞ്ഞും വെളിച്ചക്കുറവും ആണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്

You may also like

Leave a Comment