30.9 C
Kollam
Tuesday, August 3, 2021
spot_img

പുനലൂർശ്മശാന പരിസരത്ത് മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു


പുനലൂർ : സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കൊല്ലം പുനലൂർ നഗരസഭയുടെ “ശമനതീരം” എന്ന് പേരിട്ടിരിക്കുന്ന ശ്മശാനത്തിൻ്റെ അങ്കണത്തിൽ മൃതദേഹങ്ങളോടുള്ള അനാദരവ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ  മൃതദേഹങ്ങളുൾപ്പടെ സംസ്ക്കരിക്കുന്ന ശ്മശാനമാണ് ഇത് . മൃതദേഹം പൂർണ്ണമായും സംസ്കരിക്കാതെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ പുറത്തു കൂട്ടിയിട്ടിരിക്കുന്ന ദ്യശ്യമാണ് ചാനൽ മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞത് . കൊല്ലം പുനലൂർ നഗരസഭയുടെ അധീനതയിലുള്ള തൊളിക്കോട്ടെ “ശമന തീരം ” ശ്മശാനത്തിന് വെളിയിലായാണ് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം മൃതദേഹഅവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. നിരവധി കുടുംബങ്ങൾ തമസിക്കുന്ന പ്രദേശത്തെ ജനങ്ങൾ പ്രതിക്ഷേധ ത്തിലാണ് . മാസങ്ങളായി സംസ്കരിച്ചവരുടെ എല്ലുകളടക്കം കൂട്ടിയിട്ടിരിക്കുന്ന ദൃശ്യമാണ് കാണാൻ കഴിയുന്നത് . മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മഴയത്ത് ഒഴുകി സമീപത്തെ തോട്ടിലും മറ്റും ഒഴുകി നടക്കുകയും അതുവഴി കല്ലടയാറ്റിലും പതിക്കുന്നു . നാട്ടുകാർ നഗരസഭാ അധികാരികളെയും വാർഡ് കൗൺസിലറെയും അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല ഇനി മുഖ്യന്ത്രിക്ക് പരാതി നൽകാനാണ് തീരുമാനം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles