27.9 C
Kollam
Saturday, October 16, 2021

പുനര്‍ഗേഹം പദ്ധതി: ജില്ലാതല ഉദ്​ഘാടനം വ്യാഴാഴ്​ച

കൊല്ലം: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെയും ഫ്‌ലാറ്റുകളുടെയും താക്കോല്‍ദാനവും ഗൃഹപ്രവേശവും  അഞ്ച് നിയോജക മണ്ഡലങ്ങളിലായി നടക്കും. ജില്ലതല പരിപാടികളുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും ചവറ പരിമണം ശ്രീശക്തി നായര്‍ കരയോഗം ഓഡിറ്റോറിയത്തില്‍  മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യാതിഥിയാവും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സാം കെ.ഡാനിയല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ആര്‍. രജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.തീരപ്രദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ പരിധികളില്‍ അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനം ഒരുക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയാണ് പുനര്‍ഗേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ നല്‍കലും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ചവയാണ്  വീടുകൾ 

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles