26.9 C
Kollam
Monday, July 26, 2021
spot_img

പുതിയ സ്വാകാര്യതാനയം പിന്‍വലിക്കണമെന്ന് വാട്‌സ്‌ആപ്പിനോട് നിര്‍ദേശവുമായി വീണ്ടും കേന്ദ്രം

ന്യൂഡൽഹി : പുതിയ സ്വാകാര്യതാനയം പിന്‍വലിക്കണമെന്ന് വാട്‌സ്‌പ്പിനോട് നിര്‍ദേശവുമായി വീണ്ടും കേന്ദ്രം. സമയപരിധി മെയ് 15ല്‍നിന്ന് നീട്ടിയതു കൊണ്ടുമാത്രം വിവരസ്വാകാര്യത, വിവര സുരക്ഷ, ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തെ നിയമങ്ങളില്‍നിന്ന് വാട്‌സ്‌പ്പിന് രക്ഷപ്പെടാനാകില്ലെന്നും കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച്‌ മന്ത്രാലയം വാട്‌സ്‌ആപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്കു കടക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.വാട്‌സ്‌പ്പിൻ്റെ ‘സ്വാകാര്യതാനയം 2021′ ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളെയും താല്‍പര്യങ്ങളെയും ഹനിക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. വിവരസ്വാകാര്യത, വിവര സുരക്ഷ, ഉപയോക്തൃതിരഞ്ഞെടുപ്പ് തുടങ്ങിയ മൂല്യങ്ങളെ പുതിയ നയം മാനിക്കുന്നില്ല. അതിനാല്‍, നയം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കും യൂറോപ്പിനും രണ്ടുതരത്തില്‍ സ്വാകാര്യതാനയം നടപ്പാക്കിയ വാട്‌സ്‌ആപ്പിൻ്റെ ഇരട്ടത്താപ്പിനെ മന്ത്രാലയം ചോദ്യം ചെയ്തു. നിരവധി ഇന്ത്യക്കാരാണ് ദൈനംദിന ആശയവിനിമയത്തിനായി വാട്‌സ്‌ആപ്പിനെ ആശ്രയിക്കുന്നത്. യൂറോപില്‍നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കെതിരെ അന്യായമായ നിബന്ധനകളും വ്യവസ്ഥകളും അടിച്ചേല്‍പിക്കുന്നത് പ്രശ്‌നകരം മാത്രമല്ല, നിരുത്തരവാദപരവുമാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles