രാജ്യത്ത് അഞ്ച് മുൻനിര ഐടികമ്പനികൾ ചേര്‍ന്ന് 96,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ ഒരുങ്ങുന്നു. കൊവിഡ് തുടക്കത്തിൽ മിക്ക വൻകിട കമ്പനികളും ജീവനക്കാരെ കുറയ്ക്കുന്നതായിരുന്നു ട്രെൻഡ് എങ്കിൽ ഇപ്പോൾ ഈ രംഗത്ത് പുതിയ തൊഴിലവസരങ്ങളും വരുകയാണ്. 96,000 ജീവനക്കാരെ ഈ വര്‍ഷം പുതുതായി നിയമിക്കാൻ പദ്ധതിയുണ്ട്. മികച്ച 5 ഇന്ത്യൻ ഐടി കമ്പനികളിലാണ് പുതിയ തൊഴിൽ അവസരങ്ങൾ. ഡിജിറ്റൽ വൈദഗ്ധ്യം നേടിയ 250,000 ത്തിലധികം ജീവനക്കാരെയാണ് കമ്പനികളിൽ നിയമിക്കും. ഡിജിറ്റൽ രംഗത്ത് പരിശീലനം നേടിയ 40,000 ത്തിലധികം തുടക്കക്കാരെയും കമ്പനി നിയമിക്കും.-ഓട്ടോമേഷൻ രംഗത്ത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. ഉപഭോക്താക്കളുമായുള്ള ആശയ വിനിമയ മേഖലയിലാണ് അവസരങ്ങളിൽ അധികവും. കോൾ സെൻറര്‍ ജോലികൾ ഉൾപ്പെടെ ഇതിൽ പെടുന്നു. ഓട്ടോമേഷൻ, റോബോട്ടിക്സ് രംഗത്തുമുണ്ട് പുതിയ അവസരങ്ങൾ.മാര്‍ച്ച് 2021 വരെയുള്ള കണക്ക് അനുസരിച്ച് ഐടി, ബിപിഒ മേഖലയിൽ ആയി 45 ലക്ഷം പേരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിൽ ഐടി രംഗം 2 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. സാങ്കേതിക വിദ്യയുടെ വികാസവും ഓട്ടോമേഷൻ സാധ്യതകളും ഈ രംഗത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയാണ്. ഐടി കമ്പനികളുടെ സംഘടനയായ നാസ്കോമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 സാമ്പത്തിക വർഷത്തിൽ 138,000 വിദഗ്ധ തൊഴിലാളികളെ കമ്പനികൾ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.