26.9 C
Kollam
Monday, July 26, 2021
spot_img

പി പി ചിത്തരഞ്ജൻ എം എൽ എയ്ക്ക് വധഭീഷണി

ആലപ്പുഴ :എം എൽ എ പി.പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എം എൽ എയുടെ കയ്യും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമ്പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തിൽ പറയുന്നു. തലശ്ശേരി എം എൽ എ എ.എൻ ഷംസീറിനും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനുമെതിരെയും ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഭീഷണിയെ തുടർന്ന് പി.പി ചിത്തരഞ്ജൻ മുഖ്യമന്ത്രിക്കും നിയമസഭാ സ്‌പീക്കർക്കും പരാതി നൽകി.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles