സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതുമാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കരിയര്‍. മയക്കുമരുന്ന് ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജയ് ദത്തിന്റെ ജീവിതത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. എന്നാല്‍ സ്ക്രീനില്‍ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടാണ് ഇന്നും അദ്ദേഹത്തെ ആരാധകര്‍ സ്നേഹിക്കുന്നത്.ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. 1993ലായിരുന്നു അത്. ഫിലിംഫെയര്‍ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത്. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. കവര്‍ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് തന്നെ സഞ്ജയ് ദത്ത് ഐശ്വര്യയുടെ പ്രശസ്തമായ കോള പരസ്യം കാണുകയും ആരാധകനായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഐശ്വര്യയുടെ നമ്പര്‍ ചോദിക്കരുതെന്ന് തന്റെ സഹോദരിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതയാണ് സഞ്ജയ് ദത്ത് പറയുന്നത്. സത്യത്തില്‍ എന്റെ സഹോദരിമാര്‍ക്ക് അവരെ വളരെ ഇഷ്ടമാണ്. അവര്‍ അവരെ കണ്ടിട്ടുമുണ്ട്. അവര്‍ വളരെ സുന്ദരിയാണെന്നാണ് സഹോദരിമാര്‍ പറയുന്നത്. പക്ഷെ അവരുടെ പിന്നാലെ പോകരുതെന്നും നമ്പര്‍ വാങ്ങാന്‍ ശ്രമിക്കരുതെന്നുമായിരുന്നു സഹോദരിമാര്‍ എന്നോട് പറഞ്ഞത്. പൂക്കള്‍ അയക്കരുതെന്നും പറഞ്ഞിരുന്നുവെന്നും സഞ്ജയ് ദത്ത് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.