26.9 C
Kollam
Friday, January 28, 2022
spot_img

പിണറായി പഴയതൊന്നും മറക്കരുത് ; ഡാമിനെക്കുറിച്ച്‌ പറയുന്നവർ ജയിലിൽ ആകുമെന്ന് പറയുന്നത് ധാർഷ്ട്യം: കെ സുധാകരന്‍

തിരുവനന്തപുരം: ഡാമിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്നവരെ  ജയിലിലടയ്ക്കുമെന്നു പറയുന്നതിൽ യാതൊരു ധാർമികതയുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പത്തുവര്‍ഷം മുൻപ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിച്ചു നടന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു മായിരുന്നു.  മുന്‍ വൈദ്യുതമന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നതെന്നും സുധാകരന്‍ ആരോപിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ നിലനില്‍പ്പ് സംബന്ധിച്ച്‌ കേരളത്തിന് ആശങ്കയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച്‌ നിശബ്ദമാക്കാന്‍ ശ്രമിക്കരുത്. അണക്കെട്ടിന് ഭീഷണിയുര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകൾ കേരളം നടത്തേണ്ടതുണ്ട്. കേരളത്തിന്‍റെ സുരക്ഷയ്ക്കാണ് പ്രധാനമായും ഊന്നൽ നല്‍കേണ്ടത്.

അനാവശ്യ ആശങ്കയും ഭയവും പടര്‍ത്തുന്നതിന് പകരം കാര്യക്ഷമമായ സര്‍ക്കാര്‍ ഇടപെടലുകളാണ് ആവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. ഡാമിന്‍റെ കാലപ്പഴക്കം, ബലക്ഷയം, ചോര്‍ച്ച എന്നിവ ഗുരുതരമായ വിഷയമാണ്. കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ശക്തിപ്പെടുകയാണ്. കാലവര്‍ഷക്കെടുതി നാം കണ്ടതും അനുഭവിച്ച്‌ അറിഞ്ഞതുമാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലോകത്ത് ഏറ്റവും അപകടാവസ്ഥയിലുള്ള ആറുഡാമുകളില്‍ ഒന്ന് മുല്ലപ്പെരിയാറാണ്. ഇതില്‍ നാലെണ്ണം ഡികമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles