24.9 C
Kollam
Tuesday, January 25, 2022
spot_img

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ

കൊച്ചി: എട്ടു വയസുകാരിയെ പിങ്ക് പൊലീസ് നടുറോഡില്‍ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍. രേഖാമൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസില്‍ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാന്‍ കഴിയുന്ന നിയമനടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. നഷ്ടപരിഹാരം വേണമെങ്കില്‍ ഈ പെണ്‍കുട്ടിക്ക് സിവില്‍ കേസുമായി മുന്നോട്ട് പോകാമെന്നും അതിന് തടസമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതോടൊപ്പം നാല് സാക്ഷി മൊഴികളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസുദ്യോഗസ്ഥ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന മൊഴികളാണ് എല്ലാം. ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഈ കേസ് ദേവന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles