26.9 C
Kollam
Monday, July 26, 2021
spot_img

പിക്ക്അപ് വാൻ ആട്ടോയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു


അഞ്ചൽ : പിക്ക്അപ് വാൻ എതിരെ വന്ന ആട്ടോയിൽ ഇടിച്ച് ആട്ടോ ഡ്രൈവ‌ർ ഉൾപ്പടെ ഇതിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കൾ മരണപ്പെട്ടു. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ റീമാഭവനിൽ ബാബു-മേരി ദമ്പതികളുടെ മകൻ റെമി ബാബു (37) , ഇടമുളയ്ക്കൽ റഫീക്ക് മൻസിലിൽ അബ്ദുൽ വഹാബ്-മാജിദാ ബീവി ദമ്പതികളുടെ മകൻ റഫീക്ക് (35) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചടയമംഗലം ജഢായൂ ജംഗ്ഷന് സമീപത്താണ് അപകടം. ആട്ടോ നിലമേൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണപ്പെട്ട ഇരുവരും അഞ്ചലിലെ ആട്ടോ ഡ്രൈവർമാരാണ്. മേരി സീനയാണ് റെമി ബാബുവിൻ്റെ ഭാര്യ , സഹോദരി റീമ. റസിയയാണ് റഫീക്കിൻ്റെ ഭാര്യ , മൂന്ന് വയസുള്ള അസീസ് മകനാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ കോവിഡ് ടെസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങും . റെനി ബാബുവിൻ്റെ സംസ്ക്കാരം ഇടമുളയ്കകൽ കപ്പൂച്ചിൽ ആശ്രമത്തിലും റഫീക്കിൻ്റെ കബറടക്കം ഇടമുളയ്ക്കൽ മുസ്ലിം ജമാഅത്തിലും നടക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles