കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്തിനെ കർണാട ഗവർണറായി നിയമിച്ചു
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മിസോറം ഗവർണറായിരുന്ന പിഎസ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായാണ് മാറ്റി നിയമിച്ചത്. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്.
ഡോ. ഹരി ബാബു കമ്പപാട്ടിയാണ് പുതിയ മിസോറാം ഗവണര്‍. ഹരിയാണ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന്ര രമേശ് ബയസ്സിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാണയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു.

കേന്ദ്രമന്ത്രിസഭ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പുതിയ മാറ്റങ്ങളെന്നാണഅ വിലയിരുത്തപ്പെടുന്നത്. കർണാകട ഗവർണറായി നിയമിതനായ തവർചന്ദ് ഗഹലോത്ത് നിലവിൽ മോദി മന്ത്രിസഭയിൽ അംഗമാണ്. അടുത്ത ദിവസങ്ങളിൽ തന്നെ മന്ത്രിസഭാ പുനസംഘടനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ