വര്‍ധിക്കുന്ന ഗതാഗതച്ചെലവുകളും ഉത്പാദനച്ചെലവുകളും കണക്കിലെടുത്ത് പാൽ വില വര്‍ധിപ്പിച്ച് അമൂൽ. ലിറ്ററിന് രണ്ടു രൂപയാ
ലിറ്ററിന് രണ്ട് രൂപയാണ് ഉയർത്തിയത്. ഇന്ന് മുതൽ അമുൽ പാൽ വില വര്‍ധന പ്രാബല്യത്തിൽ വന്നു .രാജ്യമെമ്പാടും വില വര്‍ധന ബാധകമാകും അമുൽ ഗോൾഡിന് ലിറ്ററിന് 58 രൂപയും അമുൽ താസയ്ക്ക് 46 രൂപയുമാണ് വില. അമുൽ ശക്തി ബ്രാൻഡിലെ പാലിന് ലിറ്ററിന് 52 രൂപയായി വില ഉയരും.
പാൽ വില വർദ്ധിപ്പിച്ചു അമുൽ ശുദ്ധമായ പാൽ വിപണനം ചെയ്യുന്ന വിപണികളിൽ ഒഴിച്ച് എല്ലാ പ്രധാന വിപണികളിലും വില ഉയരും. അഖിലേന്ത്യാ തലത്തിലാണ് വില വര്‍ധന. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. കഴിഞ്ഞ 18 മാസമായി വിലയിൽ മാറ്റമില്ലാതെ നിലനിര്‍ത്തുകയാണെന്നും നിലവിലെ സാഹചര്യത്തിൽ വില വര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്നുമാണ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. പാൽ നിര്‍മാണ ചെലവുകൾ ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ധന. വൈദ്യുതി, പാക്കേജിംഗ്, ലോജിസ്റ്റിക്സ് ചാര്‍ജുകൾ, മൊത്തത്തിലുള്ള പ്രവർത്തനച്ചെലവ് എന്നിവ വർദ്ധിച്ചതാണ് പെട്ടെന്നുള്ള വില വർദ്ധനക്ക് പിന്നിൽ.