27.9 C
Kollam
Saturday, October 16, 2021

ജനയുഗത്തിന് ഗുരുജയന്തി കൈകാര്യം ചെയ്തതിൽഉണ്ടായ വീഴ്ച്ച ചൂണ്ടിക്കാട്ടിയ കെ കെ ശിവരാമനെ പുകയ്ക്കാൻ തന്ത്രം

പാർട്ടി മുഖപത്രം ജനയുഗത്തിന്  ശ്രീനാരായണ  ഗുരുജയന്തി കൈകാര്യം ചെയ്തതിൽ  ഉണ്ടായ വീഴ്ച്ച  ചൂണ്ടിക്കാട്ടിയ ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ശിവരാമനെ പുകയ്ക്കാൻതന്ത്രം  

ഇടുക്കി:  സി പി ഐ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് സി.പി.ഐ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ജനയുഗം ശ്രീനാരായണഗുരു ജയന്തി കൈകാര്യം ചെയ്തതില്‍ വിമര്‍ശിച്ചതിനാണ് നോട്ടീസ്ഏതു സാഹചര്യത്തിലാണ്   വിമര്‍ശനം ഉന്നയിച്ചതെന്നാണ് അദ്ദേഹത്തോട് ചോദിച്ചിരിക്കുന്നത്. ജനയുഗം ശ്രീനാരായണഗുരു  ജയന്തി കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെ.കെ. ശിവരാമന്‍ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത് പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചുകൊണ്ട് പരസ്യമായി പ്രതികരണം നടത്തിയതിന്റെ പേരിലാണ് നടപടിയെന്നാണ് വയ്പ്പ് .പക്ഷെ പാർട്ടിയിലെ പലകാര്യങ്ങളും ചോദ്യം ചെയ്യുന്ന നേതാവെന്ന നിലയിൽ  കിട്ടിയ അവസരം മുതലെടുത്തു ശിവരാമനെ  തളയ്ക്കാനുള്ള തന്ത്രമാണ് എന്നാണ്  കിട്ടുന്ന വിവരങ്ങൾ ഏതായാലും അതിന്റെ അടിസ്ഥാനത്തില്‍ കെ.കെ.ശിവരാമനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി ശിവരാമന്റെ വിശദീകരണം ഒന്‍പതിന് ചേരുന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യും. വിരലിൽ എണ്ണാവുന്ന സർക്കുലേഷനുള്ള  പത്രത്തിലെ വാർത്തകൾ ചർച്ചയാകണമെങ്കിൽ എവിടുന്നെങ്കിലും പത്രം തിരക്കി വാങ്ങി മറ്റു ചാനലുകൾ ചർച്ചയാക്കണം എന്നതും തിരിച്ചറിയേണ്ടതുണ്ട് അതിനിടയിലാണ്  ഫേസ് ബുക്ക് പേജിന്റെ പേരിൽ  കെ കെ ശിവരാമനു കാരണം  കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്    .


പാർട്ടി രണ്ട് ദിവസം സംസ്ഥാന കൗണ്‍സില്‍ ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് കെ.കെ.ശിവരാമന്‍. അദ്ദേഹത്തിനെതിരേ നടപടി വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ചയും സംസ്ഥാന കൗണ്‍സിലില്‍ നടക്കും ജനയുഗം പത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു കെ.കെ ശിവരാമന്റെ വിമര്‍ശം മറ്റ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ശ്രീനാരായണഗുരു ജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്തൊരു സമീപനം ജനയുഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുവിനെ കുറിച്ച് അറിയാത്ത മാനേജ്മെന്റും എഡിറ്റോറിയല്‍  ബോര്‍ഡും   ജനയുഗത്തിന് ഭൂഷണമല്ല എന്നായിരുന്നു വിമര്‍ശം. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും  അദ്ദേഹം ആരോപിച്ചിരുന്നു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles