Home Latest NewsNews പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം മാർച്ച് 31

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന ദിവസം മാർച്ച് 31

by Green Media Vision

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നൽകിയിട്ടിട്ടുള്ള അവസാന തിയതി ഈ മാസം 31 ആണ്. ഏപ്രിൽ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളുടെ സാധുത ഇല്ലാതാവും എന്ന് മാത്രമല്ല ആദായനികുതി നിയമപ്രകാരം ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. ഓൺലൈനിൽ വെറും 5 മിനിറ്റ് കൊണ്ട് ചെയ്തു തീർക്കാവുന്നതാണ് പാൻ കാർഡ് – ആധാർ ബന്ധിപ്പിക്കാൻ. ഇരു കാർഡുകളുടെയും നമ്പറുകളാണ് ഇതിൽ പ്രധാനം. തുടർന്ന് ഇവ തമ്മിൽ ലിങ്ക് ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.

1. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ https://www.incometaxindiaefiling.gov.in/home തുറക്കുക

2. വെബ്‌പേജിന്റെ ഇടതുവശത്തെ ക്വിക്ക് ലിങ്കിൽ നിന്ന് ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

3. തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് മുതലായ എല്ലാ വിവരങ്ങളും നൽകുക.

4. ‘എന്റെ ആധാർ വിശദാംശങ്ങൾ യുഐ‌ഡി‌ഐ‌ഐ ഉപയോഗിച്ച് സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു (Agree)’ എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.

5. ക്യാപ്‌ച കോഡ് നൽകുക.
6. മൊബൈൽ നമ്പർ നൽകിയതിന് ശേഷം വരുന്ന OTP (One Time Password ) നൽകുക.

7. ലിങ്ക് ആധാറിൽ ക്ലിക്കുചെയ്‌ത് സബ്മിറ്റ് അമർത്തുക….

Green Media vision News

You may also like

Leave a Comment