29 C
Kollam
Monday, June 14, 2021
spot_img

പാലോട് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ കൂടി മരിച്ചു.

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പടക്ക നിര്‍മ്മാണശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു. റബര്‍ തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിക്കുകയായിരു​ന്നു. മരിച്ച സുശീലയുടെ ഭര്‍ത്താവ്​ പുറത്തേക്ക്​ ഓടിയതിനാല്‍ രക്ഷപ്പെട്ടു. ​ ഗുരുതരമായി പരിക്കേറ്റ സൈലസ്​ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു​. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ലൈസന്‍സോടെയാണ്​ പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles