27.9 C
Kollam
Monday, June 14, 2021
spot_img

ജൂണ്‍ 11 പാലാ നാരായണന്‍നായര്‍ ചരമവാര്‍ഷികദിനം

കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീര്‍ന്ന ഇദ്ദേഹം 1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി  കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി.എം സ്‌കൂള്‍, സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഉപരി പഠനവും നേടി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943 ല്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബര്‍മ്മയിലും ജീവിച്ചു.തിരിച്ചെത്തി തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956 ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ റാങ്കോടെ പാസായി. 1957 ല്‍ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായി.1959 ല്‍ സര്‍വകലാശാലയില്‍ തിരിച്ചെത്തി പഴയ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തു. 1965 ല്‍ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴല്‍’ ആണ്; കവിയുടെ 17-ാംവയസ്സില്‍1935 ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’ പ്രസിദ്ധീകരിച്ചു. റിട്ടയര്‍ ചെയ്ത ശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്.എസ് കോളേജിലും അദ്ധ്യാപകനായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴൻ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം,വള്ളത്തോൾ പുരസ്കാരം കാളിദാസ പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 2008 ജൂണ്‍ 11 ന് അദ്ദേഹം അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles