26.9 C
Kollam
Tuesday, May 17, 2022
spot_img

പാലായിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ

കോട്ടയം: പാലായിൽ പ്ലസ് വൺ വിദ്യാർഥിനിയായ16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിലവ് പടിപ്പുരയ്ക്കൽ അച്ചു എന്ന് വിളിക്കുന്ന വിപിനെയാണ് പാലാ സി.ഐ കെ. പി തോംസൺ അറസ്റ്റ് ചെയ്തത്. കശാപ്പ് ജോലിക്കാരനായ വിപിൻ ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടിയുമായി പരിചയമുള്ള പ്രതി പാലായിൽ വച്ച് പെൺകുട്ടിയെ പലതവണ നേരിട്ട് കണ്ടിരുന്നു. ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ പാലാ ടൗണിൽ എത്തിയ പ്രതി ബൈക്കിൽ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ എത്താതിരുന്നതിനെ ത്തുടർന്ന് അധ്യാപകർ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടർന്ന് കുട്ടിയെ കൗൺസലിംഗ് നടത്തിയപ്പോഴാണ്  പീഡനവിവരം അറിയുന്നത്. പിന്നീട് പാലാ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.പാലാ സി.ഐ കെ. പി തോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, ഷാജി കുര്യാക്കോസ്, എ.എസ്.ഐ ശ്രീലതാമ്മാൾ, സീനിയർ സി.പി.ഒ  ബിനുമോൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles