26.9 C
Kollam
Tuesday, May 17, 2022
spot_img

പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടന്‍ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന സ്ഥലമാണ്.

സന്ദര്‍ശക സമയം 08:00 – 4:00 മണി വരെപ്രവേശന നിരക്ക്

13 വയസ്സിനു മുകളില്‍ – 25 രൂപ കുട്ടികള്‍ക്ക് (5 – 13 വരെ) – 10 രൂപവിശദ വിവരങ്ങള്‍ക്ക്

വനസംരക്ഷണ സമിതി : +91 475 2211200

എങ്ങനെ എത്താം:അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : കൊല്ലം, ഏകദേശം 75 കി. മീ. അകലെ | അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലത്തു നിന്ന് 72 കി. മീ. അകലെ

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles